‘ഹൃദയം തകരുന്ന കാഴ്ചയാണിത്’ ; ശ്രീജിത്തിന് പിന്തുണയുമായി നിവിന്‍ പോളി.

'ഹൃദയം തകരുന്ന കാഴ്ചയാണിത്' ; ശ്രീജിത്തിന് പിന്തുണയുമായി നിവിന്‍ പോളി.

0
1016
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ രണ്ടു വര്‍ഷമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി മാറിയിട്ടും അധികാരികളുടെ കൈയ്യില്‍ നിന്നും നീതി ലഭിക്കാത്ത ശ്രീജിത്തിന് പിന്തുണയുമായി നടന്‍ നിവിന്‍ പോളി എത്തിയിരിക്കുകയാണ്.
‘തീവ്രവേദനയുടെ 762 ദിവസങ്ങള്‍, ഹൃദയം തകരുന്ന കാഴ്ചയാണിത്. ഈ രാജ്യത്തെ എല്ലാ പൗരന്മാരെയും പോലെ സ്വന്തം സഹോദരന്റെ മരണത്തിനുള്ള യഥാര്‍ത്ഥ കാരണം അറിയുന്നതിനുള്ള അവകാശം ശ്രീജിത്തിനുണ്ട്. ശ്രീജിത്തിനും കുടുംബത്തിനും നീതി ലഭിക്കണം. ഈ പരിശ്രമത്തില്‍ നിന്നോടൊപ്പം ഞാനുമുണ്ട് സഹോദരാ. നിങ്ങളുടെ ഒറ്റയാള്‍ പോരാട്ടത്തിന് വലിയൊരു സല്യൂട്ട്.’ നിവിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.പൊലീസുകാരന്റെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ശ്രീജിവ് കൊല്ലപ്പെട്ടു. എന്നാല്‍, അടിവസ്ത്രത്തില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചാണ് ശ്രീജിവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Share This:

Comments

comments