തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് കിടന്ന യുവാവിന് അഞ്ച് ദിവസത്തിന് ശേഷം പുനര്‍ജന്മം.

തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് കിടന്ന യുവാവിന് അഞ്ച് ദിവസത്തിന് ശേഷം പുനര്‍ജന്മം.

0
441
ജോണ്‍സണ്‍ ചെറിയാന്‍.
ഇന്‍ഡോര്‍: കല്ല് കൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് കിടന്ന യുവാവിന് അഞ്ച് ദിവസത്തിന് ശേഷം പുനര്‍ജന്മം. ഭോപ്പാലിന്റെ തലസ്ഥാനമായ ഇന്‍ഡോറിലെ ഷാഗഡ് സ്വദേശിയായ മൃദുലാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നത്.
സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ:
ഇന്‍ഡോറിലെ കോളേജില്‍ ബി.സി.എ വിദ്യാര്‍ത്ഥിയായ മൃദുല്‍, സുഹൃത്ത് സൗരഭ് സെന്നിനൊപ്പം പര്‍ദേശിപുരയിലെ ക്ളെര്‍ക്ക് കോളനിയിലായിരുന്നു താമസിച്ചിരുന്നത്. ജനുവരി ഏഴിന് ദുരൂഹ സാഹചര്യത്തില്‍ മൃദുലിനെ കാണാതായി. അടുത്ത ദിവസം സൗരഭും കൂട്ടുകാരും പൊലീസിനെ സമീപിച്ചു. എന്നാല്‍, പൊലീസ് പരാതി ഗൗരവമായി എടുത്തില്ല. പിന്നീട് മൃദുലിന്റെ അച്ഛന്‍ മോഹിത് ഭല്ല പൊലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. മൃദുലിന്റെ ഫോണ്‍ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ മൃദുലിന്റെ വീടിന് സമീപത്തുള്ള ആകാശ് എന്ന യുവാവിനേയും മറ്റു രണ്ടു പേരെയും അറസ്റ്റു ചെയ്തു. മൃദുലിന്റെ വീടിന് സമീപത്ത് താമസിച്ചിരുന്ന പെണ്‍കുട്ടിയുമായി ആകാശ് അടുപ്പത്തിലായിരുന്നു. എന്നാല്‍, ഈ പെണ്‍കുട്ടിയുമായി മുദുല്‍ രാത്രി വൈകുന്നത് വരെ ചാറ്റ് ചെയ്യുമായിരുന്നു. തന്റെ കാമുകിയെ വശത്താക്കാന്‍ മൃദുല്‍ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ച ആകാശ കൂട്ടുകാരായ രോഹിത്, വിജയ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് മൃദുലിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ഏഴാം തീയതി, ആകാശ് സഹോദരന്റെ കാറുമായി എത്തുകയും പെണ്‍കുട്ടിയുടെ അമ്മാവന് മൃദുലിനെ കാണണമെന്ന് പറഞ്ഞതായും തെറ്റിദ്ധരിപ്പിച്ച്‌ കൊണ്ടുപോയി.
തുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടു പോയ മൃദുലിനെ പെഡ്മി – ഉദയ്നഗര്‍ റോഡിന് സമീപത്തെ മുരാര വനമേഖലയില്‍ എത്തിച്ചു. അവിടെവച്ച്‌ കല്ലുകൊണ്ട് തലയ്ക്കിടിച്ചു. ബോധം നഷ്ടപ്പെട്ടപ്പോള്‍ മൃദുല്‍ മരിച്ചെന്ന് കരുതി കൊക്കയിലേക്ക് തള്ളിയിട്ടു. മൃദുലിനെ കൊന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ഇത് പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അവശനിലയില്‍ മൃദുലിനെ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഭോപ്പാലിലെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃദുല്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

Share This:

Comments

comments