ഷെറിന്‍ മാത്യൂസി​െന്‍റ കൊലപാതകം; വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി.

ഷെറിന്‍ മാത്യൂസി​െന്‍റ കൊലപാതകം; വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി.

0
1069
ജോണ്‍സണ്‍ ചെറിയാന്‍.
ഡല്ലാസ്,ടെക്സാസ്: മൂന്ന് വയസ്സുകാരിയായ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ മലയാളിയായ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നല്‍കിയ മൊഴി മൃതദേഹം ലഭിച്ചപ്പോള്‍ വെസ്ലി മാറ്റിപ്പറഞ്ഞിരുന്നു. കുഞ്ഞിനെ പരിക്കേല്‍പിച്ചെന്ന കുറ്റമായിരുന്നു ആദ്യം ഇയാള്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷെറിെന്‍റ മരണ കാരണം വ്യക്തമായതോടെ കൊലക്കുറ്റമാവുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് ഭാര്യ സിനി മാത്യൂസിനെതിരെയും കേസുണ്ട്. 20 വര്‍ഷം വരെ സിനിക്ക് തടവ് ശിക്ഷ ലഭിച്ചേക്കാം. 10,000 ഡോളര്‍ പിഴയും അടക്കേണ്ടി വരും.
വളര്‍ത്തമ്മ സിനി മാത്യൂസ്
കൊലക്കുറ്റത്തിന് വെസ്ലിക്ക് പരോളില്ലാത്ത ആജീവനാന്ത തടവോ, വധശിക്ഷയോ ലഭിച്ചേക്കാമെന്ന് ഡല്ലാസ് കൗണ്ടി ജില്ലാ അറ്റോര്‍ണി, ഫൈത്ത് ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാനാവില്ല, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച്‌ ഇൗ കേസില്‍ വധശിക്ഷ വരെ ലഭിക്കാനുള്ള വകുപ്പുണ്ടെന്നും’ ജില്ലാ അേട്ടാര്‍ണി ഒാഫീസിെന്‍റ തീരുമാനമനുസരിച്ചിരിക്കും ശിക്ഷയുടെ സ്വഭാവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ കോണ്‍സ്യൂള്‍ ജനറല്‍ അനുപം റായ്യും പ്രസ് കോണ്‍ഫറന്‍സില്‍ സംബന്ധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് വളര്‍ത്തു മകളെ കാണാതായെന്ന് കാട്ടി വെസ്ലി പൊലീസിന് പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ പാലു കുടിക്കാത്തതിന് ‘പുലര്‍ച്ചെ മൂന്ന് മണിക്ക്’ ഷെറിെന വീടിന് പുറത്ത് നിര്‍ത്തിയിരുന്നതായും കുറച്ച്‌ സമയത്തിന് ശേഷം ചെന്ന് നോക്കിയപ്പോള്‍ കുട്ടിയെ കാണാതായെന്നും വെസ്ലി െമാഴി നല്‍കി. കുഞ്ഞിെന കാണാതായ സമയത്ത് ഉറക്കത്തിലായിരുന്നുവെന്നായിരുന്നു ഭാര്യ സിനിയുടെ മൊഴി.

Share This:

Comments

comments