ടകാജും ഡാൻസ് ഷോ ജനുവരി 14 നു ന്യൂയോർക്കിൽ.

ടകാജും ഡാൻസ് ഷോ ജനുവരി 14 നു ന്യൂയോർക്കിൽ.

0
485
ജിനേഷ് തമ്പി.
ന്യൂയോർക്ക് : പ്രശസ്തമായ പെർഫോമിംഗ് ആർട്സ് എഡ്യൂക്കേറ്റർസ് (PAE ) ജനുവരി 14 നു, കാർണേജി (Carnegie ) ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന ഡാൻസ് ഷോയിൽ ടകാജും ഡാൻസ് ഗ്രൂപ്പ് തങ്ങളുടെ സാന്നിധ്യമറിയിക്കും. ഉച്ച കഴിഞ്ഞു രണ്ടു മണി മുതൽ നാലര വരെ (2 :00 p .m മുതൽ 4 :3 0 വരെ) ആണ് പ്രോഗ്രാം സമയം
വനിതാ ശാക്തീകരണം എന്ന സമകാലീക പ്രസക്തമായ വിഷയത്തെ ആസ്പദമാക്കിയുള്ള സെമി ക്ലാസിക്കൽ നൃത്തമാണ് പെർഫോമിംഗ് ആർട്സ് എഡ്യൂക്കേറ്റർസ് ഷോയിൽ ടകാജും ഡാൻസ് ഗ്രൂപ്പ് അരങ്ങിൽ അവതരിപ്പിക്കുക. പെർഫോമിംഗ് ആർട്സ് എഡ്യൂക്കേറ്റർസ് സംഘടിപ്പിക്കുന്ന ഈ നൃത്തവിസ്മയ കലാ വേദിയിൽ നിരവധി പ്രശസ്ത ഡാൻസ് സ്കൂളുകളും, കമ്പനികളും താങ്കളുടെ അസുലഭ കലാപ്രതിഭകളെ നൃത്തത്തിന്റെ മാസ്മരിക വീഥികളിലൂടെ സദസിനു മുൻപിൽ പരിചയപ്പെടുത്തും.
നിഷ പ്രദീപ് ആണ് ടകാജും ഡാൻസ് ഗ്രൂപ്പ് ഡയറക്ടർ ചുമതല വഹിക്കുന്നത്. ഡാൻസ് ഗ്രൂപ്പ് മാനേജർ രഞ്ജു ദാസ് , പബ്ലിക് റിലേഷൻസ് മാനേജർ ദീപ്തി നായർ , ലോജിസ്റ്റിക് മാനേജർ പ്രീത വീട്ടിൽ എന്നിവരാണ് മറ്റു ഭാരവാഹികൾ. ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, ഭരതനാട്യം, ഫ്യൂഷൻ,ബോളിവുഡ് എന്നിങ്ങനെ വൈവിധ്യമാർന്ന ഡാൻസ് ഇനങ്ങളിൽ പ്രത്യേക പ്രാവീണ്യം നേടിയ കലാപ്രതിഭകളാൽ സമൃദ്ധമാണ് ടകാജും ഡാൻസ് ഗ്രൂപ്പ് . ഇതിനോടകം നിരവധി പ്രശസ്ത വേദികളിൽ ടകാജും ഡാൻസ് ഗ്രൂപ്പ് തങ്കളുടെ കലാപ്രതികളുടെ ഉജ്വല ഡാൻസ് പെർഫോമൻസസിലൂടെ ശ്രദ്ധേയമായ നേട്ടങ്ങളും അഭിനന്ദനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് .
ഡയറക്ടർ നിഷ പ്രദീപ് ടകാജും ഡാൻസ് ഗ്രൂപ്പിന്റെ ഇതുവരെയുള്ള വളർച്ചയിൽ ഡാൻസ് ഗ്രൂപ്പിലെ അംഗങ്ങളോടും, ഡാൻസ് സ്കൂളിലെ വിദ്യാർത്ഥികളോടും, അഭ്യുദയകാംഷികളോടും പ്രത്യേകം നന്ദി അറിയിച്ചു . ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നേറുന്നതാണ് തങ്കളുടെ വിജയമന്ത്രമെന്നും നിഷ പ്രദീപ് എടുത്തു പറഞ്ഞു. വരും നാളുകളിൽ കൂടുതൽ വൈദഗ്‌ദ്ധ്യവും , സൃഷ്‌ടിസമ്പന്നവുമായ നൂതനമായ ഡാൻസ് പ്രോഗ്രാം അവതരിപ്പിക്കുകയാണ് ഗ്രൂപ്പിന്റെ ലക്‌ഷ്യം എന്നും നിഷ പ്രദീപ് അറിയിച്ചു . ഡാൻസ് , ഡ്രാമ , തിയേറ്റർ എന്നിവയുടെ സമ്മിശ്രങ്ങളിൽ ഒരു പരിപാടിയും, ക്ലാസിക്കൽ ഭരതനാട്യം പ്രൊഡൿഷനും ആണ് ടകാജും ഡാൻസ് ഗ്രൂപ്പിന്റെ വരുവാനിരിക്കുന്ന പ്രോഗ്രാമുകൾ
കൂടുതൽ വിവരങ്ങൾക്ക് : 732-618-8726 or contact@takajum.com
http://www.takajum.com/takajum-dance-troupe.html6789

 

Share This:

Comments

comments