തമാശയല്ല, കാര്യമാണ് പറയുന്നത്’; ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി ഐസിയു.

തമാശയല്ല, കാര്യമാണ് പറയുന്നത്'; ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി ഐസിയു.

0
448
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: അനുജന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ട്രോള്‍ ഗ്രൂപ്പായ ഐസിയു.
ചളിയല്ല, തമാശയല്ല, കാര്യമാണ് പറയുന്നത് എന്ന് ആമുഖത്തോടെയാണ് ശ്രീജിത്തിന് ഐസിയു പിന്തുണ പ്രഖ്യാപിച്ചത്.
ചളിയല്ല, തമാശയല്ല, കാര്യമാണു പറയുന്നത്.
Justice delayed is justice denied. നീതി വൈകുന്നത് നീതി നിഷേധമാണു.
തന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച്‌ കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിക്കായി സെക്രട്ടേറിയേറ്റിനു മുന്‍പില്‍ സത്യാഗ്രഹമിരിക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് 762 ആമത് ദിവസവും നീതി ലഭ്യമായിട്ടില്ല.
കുറ്റാരോപിതര്‍ക്കെതിരെയല്ല നടപടി വൈകുന്നത് മറിച്ച്‌ പോലീസ് കമ്ബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തവര്‍ക്കെതിരെയുള്ള നടപടികളാണു മെല്ലെപ്പോക്കിനിരയാകുന്നതും ഒരു ചെറുപ്പക്കാരന്റെ കൂടെ ജീവിതം കവരുന്ന അവസ്ഥയുടെ അടുത്തേക്കെത്തിക്കുന്നതും.
അധികാരമുള്ളവര്‍ ആരെങ്കിലും ശ്രീജിത്തിനു വേണ്ടി സംസാരിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ രണ്ട് വര്‍ഷത്തില്‍ അധികം ഈ യുവാവിനു തെരുവില്‍ കിടക്കേണ്ടി വരില്ലായിരുന്നു.
ശ്രീജിത്തിനു വേണ്ടി സംസാരിക്കാന്‍ നമുക്കോരോരുത്തര്‍ക്കും നമ്മുടെ ജനപ്രതിനിധികളോട് ആവശ്യപ്പെടാം. ആ രക്തം നമ്മുടെ കൈകളിലാണു.

Share This:

Comments

comments