മാന്‍ഹോള്‍ ജോലികള്‍ ഇനി യന്ത്രമനുഷ്യര്‍ ചെയ്യും.

മാന്‍ഹോള്‍ ജോലികള്‍ ഇനി യന്ത്രമനുഷ്യര്‍ ചെയ്യും.

0
461
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: മനുഷ്യര്‍ക്ക് പകരം മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ യന്ത്രമനുഷ്യരെ വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഒരു മാസത്തിനകം റോബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംസ്ഥാനത്ത് പലയിടത്തും മാന്‍ഹോളിലിറങ്ങി അപകടകരമായി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.
സ്റ്റാര്‍ട്‌അപ് മിഷനുമായി ചേര്‍ന്ന് വാട്ടര്‍ അതോറിറ്റി ഒരു പദ്ധതിക്ക് രൂപം നല്‍കി. ആദ്യം യുവസംരംഭകരില്‍ നിന്നും ആശയങ്ങള്‍ ക്ഷണിച്ചു. ലഭിച്ച ആശയങ്ങള്‍ സാങ്കേതികവിദഗ്ധരടങ്ങിയ സമിതി പരിശോധിച്ച്‌ മികച്ചത് തെരഞ്ഞെടുത്തു. ഈ ആശയം മുന്നോട്ടുവെച്ച എട്ട് യുവാക്കള്‍ അടങ്ങുന്ന സ്റ്റാര്‍ട്‌അപ് സംഘം മാന്‍ഹോളില്‍ ഇറങ്ങുന്ന റോബോട്ടിന്റെ പ്രവര്‍ത്തനമാതൃക സൃഷ്ടിച്ചു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കേരളാ വാട്ടര്‍ അതോറിറ്റിയും സ്റ്റാര്‍ട്‌അപ് മിഷനും പദ്ധതിക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന തരത്തില്‍ നൂതനസാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിന് യുവതലമുറ പ്രാമുഖ്യം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share This:

Comments

comments