വിദ്യാ ബാലന്‍ ഇന്ദിരാ ഗാന്ധിയാകുന്നു.

വിദ്യാ ബാലന്‍ ഇന്ദിരാ ഗാന്ധിയാകുന്നു.

0
651
ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വെള്ളിത്തിരയിലവതരിപ്പിക്കാനൊരുങ്ങി വിദ്യ ബാലന്‍. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷിന്റെ ഇന്ദിരാ: ഇന്ത്യാസ് ,മോസ്റ്റ് പവര്‍ഫുള്‍ പ്രൈംമിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആധാരമാക്കിയെടുക്കുന്ന ചിത്രത്തിലാണ് ഇന്ദിര ഗാന്ധിയായി വിദ്യ ബാലന്‍ എത്തുന്നത്
“സാഗരിക ഘോഷിന്റെ ഇന്ദിരയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ദിര ഗാന്ധിയുടെ വേഷം ചെയ്യാന്‍ ഞാന്‍ എന്നും കൊതിച്ചിരുന്നതാണ്. ഇതൊരു സിനിമയാണോ അതോ വെബ് സീരിസ് ആണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.” വിദ്യ ബാലന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി
തന്റെ പുസ്തകം ചലച്ചിത്രമാക്കാന്‍ പോകുന്നതിലുള്ള സന്തോഷം ഗ്രന്ഥകാരി സാഗരിക ഘോഷും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു
“ഇന്ദിര എന്ന എന്റെ പുസ്തകം ചലച്ചിത്രമാക്കാന്‍ വിദ്യാ ബാലനും റോയ് കപൂര്‍ പ്രൊഡക്ഷന്‍സുമായി ഞാന്‍ കരാര്‍ ഒപ്പുവച്ചു എന്നുള്ളത് ആഹ്ലാദത്തോടെ അറിയിക്കുന്നു. ഇന്ദിരയെ വെള്ളിത്തിരയില്‍ കാണാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു” സാഗരിക ട്വിറ്ററിലൂടെ അറിയിച്ചു.

Share This:

Comments

comments