വര്‍ക്കലയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം, കണ്ടത് വീടിന്റെ ടെറസില്‍, പരിഭ്രാന്തിയില്‍ ജനങ്ങള്‍

വര്‍ക്കലയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം, കണ്ടത് വീടിന്റെ ടെറസില്‍, പരിഭ്രാന്തിയില്‍ ജനങ്ങള്‍

0
528
ജോണ്‍സണ്‍ ചെറിയാന്‍.
വര്‍ക്കല: വര്‍ക്കല എസ്‌എന്‍ കോളേജിനു സമീപമുള്ള ജനവാസമേഖലയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം. വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് കോളേജിന്റെ സമീപത്തുള്ള വീടിന്റെ ടെറസില്‍ നിന്ന് പുലിയെ കണ്ടെത്തിയത്. ടാങ്കില്‍ വെള്ളമുണ്ടോയെന്ന് പരിശേധിക്കാനായി ടെറസിന്റെ മുകളിലെത്തിയ ഗൃഹനാഥ ഷീജയാണ് പുലിയോട് സാമ്യമുളള ജീവിയെ കണ്ടത്. ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടികൂടിയിരുന്നു. ഇതോടെ പുലി ടെറസില്‍ നിന്ന് അടുത്തുള്ള കുറ്റിക്കാട്ടിലേയ്ക്ക് ചാടിയെന്നും അവര്‍ പറഞ്ഞു.
ഷീജയുടെ നിലവിളിയെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പുലിയെ കണ്ടത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസും ഫോറസ്റ്റ് ഉദ്യോഗസി്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പ്രദേശത്ത് ആദ്യമായാണ് പുലിയോട് സാമ്യമുള്ള ജീവിയെ കാണുന്നത്. അതിനാല്‍ തന്നെ ഇത് ജനങ്ങളുടെ ഇടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
ഇപ്പോഴും പുലി കോളേജിനു സമീപമുള്ള കാട്ടിലുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അ ഇതിനെ തുടര്‍ന്ന് ശിവരി എസ്‌എന്‍ കോളേജിനും ശിവഗിരി സ്കൂളിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share This:

Comments

comments