വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു.

0
895
ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. 24കാരിയായ ജാനകിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 6 മാസമായി ശല്യം ചെയ്ത അനന്ത് എന്ന യുവാവാണ് കൊലചെയ്തത്.
കെഎച്ച്‌ബി കോളനിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് അനന്തും ജാനകിയും. ചൊവ്വാഴ്ച രാത്രി ജാനകിയുടെ താമസസ്ഥലത്തെത്തിയ അനന്ത് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെ കയ്യില്‍ കരുതിയ കത്തിയെടുത്ത് മൂന്നു തവണ ജാനകിയെ കുത്തിയ ശേഷം കടന്നു കളയുകയായിരുന്നു. കൂട്ടുകാരി ജോലി കഴിഞ്ഞ എത്തിയപ്പോഴാണ് ബോധരഹിതയായി ജാനകിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അനന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ നവംബറില്‍ ഹൈദരാബാദില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നിരുന്നു.

Share This:

Comments

comments