മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷം.

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുന്നാൾ ആഘോഷം.

0
325
ജിനേഷ് തമ്പി.
ന്യൂ ജേഴ്സി : മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ തിരുനാൾ ആഘോഷ ചടങ്ങുകൾ ജനുവരി 12,13 തീയതികളിൽ ക്രമീകരിച്ചിരിക്കുന്നു
സെന്റ്‌ ജോൺസ് ഓർത്തഡോൿസ്‌ ദേവാലയം ഓറഞ്ച്ബെർഗിലെ വികാരി റവ:ഫാ ഡോ.വർഗീസ് .എം .ഡാനിയേൽ മുഖ്യ കാർമീകത്വം വഹിക്കുന്ന തിരുനാൾ ആഘോഷ ചടങ്ങുകളിൽ സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ ഡോവർ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയൽ ,സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ലിൻഡൻ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ്‌ ,സെന്റ്‌ ഗ്രീഗോറിയോസ് ക്ലിഫ്‌ടൺ പള്ളി വികാരി റവ:ഫാ.ഷിനോജ് തോമസ് ,സെന്റ്‌ പോൾസ് ആൾബനി – ന്യൂയോർക് പള്ളി വികാരി റവ:ഫാ അലക്സ് .കെ.ജോയ് , സെന്റ്‌ ബസേലിയോസ് ഗ്രീഗോറിയോസ് നോർത്ത് പ്ലൈൻഫീൽഡ് ദേവാലയത്തിലെ വികാരി റവ:ഫാ.ഡോ.മാത്യു .സി .ചാക്കോ, സെന്റ്‌ ബസേലിയോസ് ഗ്രീഗോറിയോസ് നോർത്ത് പ്ലൈൻഫീൽഡ് ദേവാലയത്തിലെ സഹവികാരി റവ:ഫാ.വിജയ് തോമസ്, സെമിനാരി വിദ്യാർത്ഥി സഞ്ജയ് മാത്യു എന്നിവർ സഹകാർമീകത്വം വഹിക്കും
സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ദേവാലയത്തിലെ തിരുന്നാൾ ആഘോഷ ചടങ്ങുക്കൾക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 12 , വെള്ളിയാഴ്ച വൈകുന്നേരം 6:00 മണിക്ക് സന്ധ്യാ നമസ്കാരവും അതിനെ തുടർന്ന് 7 : 15 നു പള്ളിയിലെ ഗായക സംഘം അവതരിപ്പിക്കുന്ന ഭക്തിസാന്ദ്രമായ ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണ് . 7 :30 നു സെന്റ്‌ പോൾസ് ആൾബനി ന്യൂയോർക് പള്ളി വികാരി റവ:ഫാ അലക്സ് .കെ.ജോയിയുടെ പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള പ്രഭാഷണവും ,8 : 30 നു വിശ്വാസികൾക്കായി ലഘു ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
ജനുവരി 13 ആം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും , 10 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പണവും ദൈവനാമത്തിൽ ക്രമീകരിച്ചിട്ടുണ്ട് .12 മണിക്ക് മുഖ്യ തിരുനാൾ പ്രഭാഷണം സെന്റ്‌ ജോൺസ് ഓർത്തഡോൿസ്‌ ദേവാലയം ഓറഞ്ച്ബെർഗിലെ പള്ളി വികാരി റവ:ഫാ ഡോ.വർഗീസ് .എം .ഡാനിയേൽ നിർവഹിക്കും. അതിനു ശേഷം തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി പള്ളിയെ ചുറ്റി പ്രദക്ഷിണവും, 12 : 30 നു സൺ‌ഡേ സ്കൂൾ വിദ്ധാർത്ഥികൾക്കായുള്ള സമ്മാന ദാന ചടങ്ങും സജ്ജീകരിച്ചിട്ടുണ്ട്. പെരുന്നാൾ ആഘോഷങ്ങളിൽ സംബന്ധിക്കുന്ന വിശ്വാസികൾക്കായി ഒരു മണിക്ക് ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
സെന്റ്‌ സ്റ്റീഫൻസ് ദേവാലയത്തിലെ വികാരി റവ:ഫാ. ബാബു .കെ.മാത്യു നേതൃത്വം കൊടുത്ത് ക്രമീകരിച്ചിരിക്കുന്ന എല്ലാ തിരുനാൾ ആഘോഷ ചടങ്ങുകളിലും വിശ്വാസിസമൂഹം ഒന്നടങ്കം ഭക്തിനിർഭരം പങ്കെടുക്കുവാനും , പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ചു ദൈവതിരുനാമത്തിൽ അനുഗ്രഹം പ്രാപിക്കുവാനും റവ:ഫാ. ബാബു .കെ.മാത്യു പ്രത്യേകം എടുത്തു പറഞ്ഞു . ഇത് ഒരു അറിയിപ്പിപ്പായി സ്വീകരിച്ചു എല്ലാ വിശ്വാസികളെയും പെരുന്നാളിക്കു സ്വാഗതം ചെയ്യുന്നതായും അച്ചൻ അറിയിച്ചു
അജു തര്യൻ ഈ വർഷത്തെ തിരുനാൾ ആഘോഷ പരിപാടികളുടെ കോ ഓർഡിനെറ്റർ സ്ഥാനം നിർവഹിക്കും .
കൂടുതൽ വിവരങ്ങൾക്ക്
റവ:ഫാ. ബാബു .കെ.മാത്യു (201 562 6112)
സെക്രട്ടറി : ജിമ്മി ജോൺ (973 636 0299 )
ട്രെഷറർ : ബിബിൻ ജോർജ് (908 862 4410)

 

Share This:

Comments

comments