ഡാകാ പ്രോഗ്രാം അവസാനിപ്പിക്കുന്നതിനെതിരെ സ്‌റ്റേ ഉത്തരവ്.

ഡാകാ പ്രോഗ്രാം അവസാനിപ്പിക്കുന്നതിനെതിരെ സ്‌റ്റേ ഉത്തരവ്.

0
491
പി.പി. ചെറിയാന്‍.
സാന്‍ഫ്രാന്‍സ്‌ക്കൊ: ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് പ്രോഗ്രാം അവസാനിപ്പിക്കുന്നതിന് ട്രമ്പ് ഭരണകൂടം എടുത്ത തീരുമാനം ഫെഡറല്‍ ജഡ്ജ് സ്‌റ്റേ ചെയ്തു. ഇന്ന് ജനുവരി 9 ചൊവ്വാഴ്ച വൈകീട്ടായിരുന്നു കോടതി ഉത്തരവ്.
ഡാകാ പ്രോഗ്രാം അവസാനിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ലൊ സ്യൂട്ടിന്മേല്‍ യു.എസ്. ഡിസ്ട്രിക്ട്റ്റ് ജഡ്ജ് വില്യം അല്‍സഫാണ് (അഘടഡജ) താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചത്.
കോടതി അനുകൂലമായി വിധിച്ചില്ലെങ്കില്‍ ഡാകാ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ ഗൗരവമായ പ്രത്യാഘാതങ്ങള്‍ അനുവദിക്കേണ്ടിവരുമെന്ന് കോടതി ചൂണ്ടികാട്ടി.
അനധികൃതമായി കുടിയേറിവരോ, വിസ കാലാവധി കഴിഞ്ഞു തങ്ങുന്നവരോ ആയ 800000 പേരെയാണ് ഡാകാ പ്രോഗ്രാമിലൂടെ സംരക്ഷിക്കപ്പെടുന്നതെന്ന് കോടതി പറഞ്ഞു. ഡാകാ പ്രോഗ്രാം അവസാനിപ്പിക്കുന്നതിന് മുമ്പ് ഭരണകൂടം ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചുവോ, എന്നും കോടതി ചോദിച്ചു. ഫെഡറല്‍ കോടതി വിധി മറികടക്കുന്നതിന് ജസ്‌ററിസ് ഡിപ്പാര്‍ട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കുവാന്‍ ഒരുങ്ങുകയാണ്.6

Share This:

Comments

comments