കിരീടാരോഹണത്തിന് മണിക്കൂറുകള്‍ ബാക്കി; കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം.

കിരീടാരോഹണത്തിന് മണിക്കൂറുകള്‍ ബാക്കി; കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം.

0
496
ജോണ്‍സണ്‍ ചെറിയാന്‍.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കിരീടപ്പോരാട്ടം മുറുകുന്നു. ശക്തന്റെ തട്ടകത്തില്‍ നിന്നും സ്വര്‍ണ്ണ കപ്പ് ആരാകും കൊണ്ടു പോകുന്നത് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 885 പോയിന്റുമായി കോഴിക്കോടാണ് മുന്നില്‍. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച്‌ പാലക്കാട് തൊട്ടുപുറകെയുണ്ട്. 883 പോയിന്റാണ് പാലക്കാടിന്. പോയിന്റ് നിലയില്‍ വ്യക്തമായ ആധിപത്യം തന്നെയാണ് കോഴിക്കോടിനും, പാലക്കാടിനുമുള്ളത്. മലപ്പുറവും കണ്ണൂരും മൂന്നാംസ്ഥാനത്തിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നു.

Share This:

Comments

comments