പുതിയ നാണയങ്ങളുടെ നിര്‍മ്മാണം താല്‍ക്കാലികമായി നിറുത്തിവെച്ചു.

പുതിയ നാണയങ്ങളുടെ നിര്‍മ്മാണം താല്‍ക്കാലികമായി നിറുത്തിവെച്ചു.

0
359
ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: പുതിയ നാണയങ്ങളുടെ നിര്‍മിതി നിറുത്തിവെച്ചു. വിതരണം ചെയ്യാത്ത നാണയങ്ങള്‍ ഗോഡൗണുകളില്‍ കെട്ടികിടക്കുന്നത് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച മുതലാണ് നോയിഡ, കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ നാണയശാലകള്‍ നിര്‍മാണം നിറുത്തിയത്.
നിലവില്‍ 250 കോടി നാണയങ്ങള്‍ ഇനിയും വിതരണം ചെയ്യാതെ കെട്ടികിടക്കുന്നുവെന്നാണ് കണക്ക്. റിസര്‍വ് ബാങ്കാണ് വിതരണം ചെയ്യെണ്ടത്. നാണയ ക്ഷാമം ഇല്ലാത്തതിനാല്‍ നിര്‍മാണം നിറുത്തിയത് ബാധിക്കുകയില്ലെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു.

Share This:

Comments

comments