വെല്ലൂര്‍ മെഡിക്കല്‍ കോളേജ് സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 15ന്.

വെല്ലൂര്‍ മെഡിക്കല്‍ കോളേജ് സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 15ന്.

0
477
class="m_-9165638928016050827x_article">
പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എം.ഡി/എം.എസ്. കോഴ്സുകള്‍ക്കും, ഫിസിയോതെറാപ്പി ബിരുദാനന്തര ബിരുദത്തിനും പ്രവേശനത്തിന് അര്‍ഹതയുള്ള മാര്‍ത്തോമാ സഭാംഗങ്ങളില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി പതിനഞ്ചാണെന്ന് സഭാസെക്രട്ടറി റവ.കെ.ജി. ജോസഫ്. അച്ചന്റെ അറിയിപ്പില്‍ പറയുന്നു.
ഇതിനാവശ്യമായ അപേക്ഷാ ഫോറങ്ങള്‍ സഭാ ഓഫീസില്‍ നിന്നും 750 രൂപാക്ക് ലഭിക്കും. അമേരിക്ക ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലുള്ള മാര്‍ത്തോമാ സഭാംഗങ്ങള്‍ക്ക് വെല്ലൂരില്‍ പഠിക്കുന്നതിന് സഭയുടെ സ്പോണ്‍സര്‍ഷിപ്പ് ആവശ്യമുള്ളവര്‍ എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സ്പോണ്‍സര്‍ഷിപ്പിനുള്ള യോഗ്യതകള്‍ക്കും മറ്റുള്ള വിവരങ്ങള്‍ക്കും സഭാസെക്രട്ടറിയുമായി ബന്ധപ്പെടാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷ സഭാ സെക്രട്ടറി, മാര്‍ത്തോമാ സഭാ ഓഫീസ്, തിരുവല്ല എന്ന വിലാസത്തില്‍ ജനുവരി 15 ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പു ലഭിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
 

Share This:

Comments

comments