വിപണി കീഴടക്കുവാന്‍ മികച്ച ഓഫറുകളുമായി വീണ്ടും എയര്‍ടെല്‍ രംഗത്ത്

വിപണി കീഴടക്കുവാന്‍ മികച്ച ഓഫറുകളുമായി വീണ്ടും എയര്‍ടെല്‍ രംഗത്ത്

0
433
ജോണ്‍സണ്‍ ചെറിയാന്‍.
വിപണി കീഴടക്കുവാന്‍ ടെലികോം കമ്ബനികള്‍ പല തന്ത്രങ്ങളാണ് മുന്‍പോട്ട് വയ്ക്കുന്നത്. മൊബൈല്‍ വിപണിയില്‍ ജിയോ കുതിപ്പ് തുടരുമ്ബോള്‍ നേര്‍ക്കു നേര്‍ നിന്നു പോരാടുവാനുള്ള ശ്രമത്തിലാണ് മറ്റ് കമ്ബനികളും. ഇത്തരത്തില്‍ പോരാടുവാന്‍ എയര്‍ടെല്‍ മികച്ച ഓഫറുമായി എത്തുകയാണ്.
തങ്ങളുടെ 448, 509 പ്ലാനുകളുടെ കാലാവധി വര്‍ധിപ്പിക്കുകയാണ് എയര്‍ടെല്‍ ചെയ്തിരിക്കുന്നത്. നിലവില്‍ എയര്‍ടെല്ലിന്റെ 448 രൂപയുടെ പ്ലാനില്‍ 70 ദിവസം വാലിഡിറ്റിയാണ് നല്‍കിയിരുന്നത്. 70 ജിബി ഡാറ്റയും ലഭ്യമായിരുന്നു. ഇത് 82 ദിവസമായി ഉയര്‍ത്തിയതോടെ 82ജിബി ഡാറ്റ ലഭിക്കും.
അണ്‍ലിമിറ്റഡ് കോളും, ദിവസേന 1 ജിബി ഡാറ്റയും ഉപയോഗിക്കാനും സാധിക്കും. 509 രൂപയുടേതാണ് മറ്റൊരു പ്ലാന്‍. ഇതിന്റെ വാലിഡിറ്റി 84 ദിവസത്തില്‍ നിന്നും 91 ദിവസമായും ഉയര്‍ത്തിയിട്ടുണ്ട്.

Share This:

Comments

comments