സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് ഈ മാസം 25ന് തീയേറ്ററുകളിലേക്ക്.

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് ഈ മാസം 25ന് തീയേറ്ററുകളിലേക്ക്.

0
448
ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് ഈ മാസം 25ന് തീയേറ്ററുകളിലേക്ക്. നിരവധി മാറ്റങ്ങളോടെയാണ് പദ്മാവത് പ്രദര്‍ശിപ്പിക്കുന്നത്. നേരത്തെ മൂന്ന് ഉപാധികളാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത്. പേര് ‘പദ്മാവത്’ എന്നാക്കണമെന്നും ചിത്രത്തിലെ 26 രംഗങ്ങളില്‍ മാറ്റം വരുത്തണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് എഴുതി കാണിക്കുകയും വേണമെന്നുള്ള ഉപാധികളും നിര്‍ദ്ദേശിച്ചിരുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന രാഷ്ട്രീയക്കാരുള്‍പ്പെടെ നിരവധി പേര്‍ സിനിമയ്ക്കെതിരേ രംഗത്തെത്തിയിരുന്നു. 

Share This:

Comments

comments