മോഹന്‍ ഭഗവത് റിപ്പബ്ലിക് ദിനത്തിലും കേരളത്തില്‍ പതാക ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്.

മോഹന്‍ ഭഗവത് റിപ്പബ്ലിക് ദിനത്തിലും കേരളത്തില്‍ പതാക ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്.

0
518
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭഗവത് റിപ്പബ്ലിക് ദിനത്തിലും കേരളത്തില്‍ പതാക ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്.
സ്വകാര്യ സ്കൂളിലാണ് പതാക ഉയര്‍ത്തുന്നത്. പാലക്കാട്-ഷോര്‍ണൂര്‍ റൂട്ടിലുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ 26 മുതല്‍ നടക്കുന്ന ആര്‍എസ്‌എസ് മണ്ഡല്‍ ഉപരികാര്യകര്‍തൃ പ്രവര്‍ത്തകരുടെ ശിബിരത്തില്‍ പങ്കെടുക്കാനെത്തുമ്ബോഴാണു മോഹന്‍ ഭഗവത് രാവിലെ ഒന്‍പതിനു സ്കൂളില്‍ റിപ്പബ്ലിക്ദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തുക.
നേരത്തെ ഓഗസ്റ്റ് 15നു പാലക്കാട് മൂത്താന്തറ കര്‍ണകയമ്മന്‍ ഹൈസ്കൂളിലെ സ്വാതന്ത്ര്യദിന പരിപാടിയില്‍ അദ്ദേഹം പതാക ഉയര്‍ത്തിയതും പതാക ഉയര്‍ത്തുന്നതു സര്‍ക്കാര്‍ വിലക്കിയതും വിവാദമായിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

Share This:

Comments

comments