ഗാന്ധിവധത്തില്‍ പുനരന്വേഷണം വേണ്ടെന്ന്​ അമിക്കസ്​ ക്യൂറി.

ഗാന്ധിവധത്തില്‍ പുനരന്വേഷണം വേണ്ടെന്ന്​ അമിക്കസ്​ ക്യൂറി.

0
395
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിെയ വധിച്ചത് നാഥുറാം ഗോദ്സെ അല്ലെന്നുള്ളതിന് തെളിവില്ലെന്ന് അമിക്കസ് ക്യൂറി അമരേന്ദ്ര ഷാരന്‍. കേസില്‍ പുനരന്വേഷണത്തിെന്‍റ ആവശ്യമില്ലെന്നും അമിക്കസ് ക്യൂറി സുപ്രീം കോടതിെയ അറിയിച്ചു. അമരേന്ദ്രന്‍ ഷാരനും രണ്ട് അസിസ്റ്റന്‍റുമാരും 4000 േപജുളള വിചാരണക്കോടതി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് കേസില്‍ പുനരന്വേഷണ സാധ്യത ഇെല്ലന്ന് കോടതിെയ അറിയിച്ചത്.
ആര്‍.എസ്.എസ് അംഗം നാഥുറാം വിനായക് ഗോദ്സെ പകല്‍വെളിച്ചത്തില്‍ ആള്‍ക്കൂട്ടത്തില്‍ മഹാത്മ ഗാന്ധിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പുനരന്വേഷണത്തിന് സാധ്യതയുണ്ടോ എന്നറിയാന്‍ സുപ്രീംകോടതിയാണ് മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദ്ര ഷാരനെ അമിക്കസ്ക്യൂറിയായി നിയമിച്ചത്. മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിതിെന്‍റ ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് ട്രസ്റ്റ് അംഗമായ പങ്കജ് ഫഡ്നിസ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു സുപ്രീംകോടതി നടപടി.
1948 ജനുവരി 30ന് ന്യൂഡല്‍ഹി ബിര്‍ല ഹൗസ് വളപ്പില്‍ നടന്ന വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലായിരുന്നു ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ചിെന്‍റ നടപടി. മുംബൈ ഹൈകോടതി 2016 ജൂണില്‍ തള്ളിക്കളഞ്ഞ പൊതുതാല്‍പര്യ ഹരജിയാണിത്.
ചരിത്രത്തിലെ ഏറ്റവും വലിയ മറച്ചുവെക്കലാണ് ഗാന്ധിവധത്തിലുണ്ടായതെന്നും കൊലപാതകത്തില്‍ ഒരു മൂന്നാം വ്യക്തി ഉണ്ടെന്നതിന് തെന്‍റ പക്കല്‍ തെളിവുണ്ടെന്നും ഹരജിക്കാരന്‍ അവകാശപ്പെട്ടിരുന്നു. ഗോഡ്സെ ഉതിര്‍ത്ത മൂന്ന് െവടിയുണ്ടകള്‍ കൂടാതെ നാലാമതൊരു വെടിയുണ്ട കൂടി ഗാന്ധിജിക്ക് ഏറ്റിട്ടുണ്ടെന്നും ഇൗ വെടിയുണ്ടയാണ് ഗാന്ധിയുടെ ജീവനെടുത്തെതന്നുമായിരുന്നു ഫഡ്നിസിെന്‍റ വാദം.

Share This:

Comments

comments