മുംബൈയില്‍ മുന്‍ ശിവസേന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

മുംബൈയില്‍ മുന്‍ ശിവസേന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

0
563
ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: അജ്ഞാതരുെട ആക്രമണത്തില്‍ മുന്‍ ശിവസേനാ പ്രവര്‍ത്തകന്‍ െകാല്ലപ്പെട്ടു. ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. സബര്‍ബര്‍ കാന്തിവ്ലിയിലെ സമത നഗറില്‍ താമസിക്കുന്ന അശോക് സാവന്ത് (62) ആണ് കൊല്ലപ്പെട്ടത്. രാത്രി സുഹൃത്തിെന കണ്ട് വീട്ടിലേക്ക് മടങ്ങവെ വീടിന് 200 മീറ്റര്‍ അകലെ വച്ചാണ് കൊലപാതകം നടന്നത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് കേബിള്‍ ടി.വി ബിസിനസ് തുടങ്ങിയ സാവന്തിന് ഭീക്ഷണിയുണ്ടായിരുന്നന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share This:

Comments

comments