ആളികത്തുന്ന തീയ്യില്‍ നിന്നും കുട്ടിയെ താഴേക്കെറിഞ്ഞ് രക്ഷപ്പെടുത്തി.

ആളികത്തുന്ന തീയ്യില്‍ നിന്നും കുട്ടിയെ താഴേക്കെറിഞ്ഞ് രക്ഷപ്പെടുത്തി.

0
1226
പി.പി. ചെറിയാന്‍.
ഒക്കലഹോമ: ഒക്കലഹോമ സിറ്റി അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ജനുവരി 3 ബുധനാഴ്ച പതിനാറ് ആഴ്ച ഗര്‍ഭിണിയായ ഗ്ലോറിയായും, കാമുകന്‍ ജോഷ്വാവയും 2 വയസു പ്രായമുള്ള പെണ്‍കുഞ്ഞും മെക്കാര്‍തര്‍ ബിലവഡിലുള്ള ഓക്ക്് അപ്പാര്‍ട്ട്മെന്റില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ പെട്ടെന്നാണ് പുകയും, തീയും ദൃഷ്ടിയില്‍പ്പെട്ടത്.
ഉടനെ മുന്‍വശത്തെ ഡോറിനടുത്തേക്ക് നീങ്ങി തുറക്കാന്‍ ശ്രമിച്ചുവെങ്കിലും ഇതിനകം തീ പടര്‍ന്നിരുന്നു. തീ അകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ജോഷ്വാ രണ്ടാം നിലയിലെ മുറിയില്‍ നിന്നും പുറകുവശത്തെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് എടുത്തുചാടി. ഗ്ലോറിയായും ബാല്‍കണിയില്‍ എത്തി 2 വയസ്സുക്കാരിയെ താഴേക്ക് എറിയുകയായിരുന്നു. താഴെ നിന്നിരുന്ന ജോഷ്വായുടെ കൈകളിലാണ് കുഞ്ഞു പതിച്ചത്. തുടര്‍ന്ന് ഗ്ലോറിയായും സാവകാശം ബാല്‍ക്കണിയില്‍ കമ്പിയിലൂടെ താഴേക്ക് ഊര്‍ന്നിറങ്ങി മൂന്നു പേരുടേയും ജീവന്‍ സാഹസികമായി രക്ഷിക്കാനായെങ്കിലും ഇതുവരെയുള്ള സമ്പാദ്യമെല്ലാം അഗ്‌നിക്കിരയായെന്ന് ഗ്ലോറിയ പറഞ്ഞു.
താഴേക്ക് ചാടിയ ജോഷ്വാക്ക് പരിക്കേല്ക്കാതിരുന്നതിനാലാണ് കുഞ്ഞിനേ താഴേക്ക് എടുത്തെറിഞ്ഞതെന്നും ഗ്ലോറിയ പറയുന്നു. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് തീ പിടിച്ചത് ക്ലോസറ്റിലെ ഹീറ്ററില്‍ നിന്നായിരുന്നുവെന്നും പറയപ്പെടുന്നു. ഇവരെ സഹായിക്കുന്നതിന് പലരും മുന്നോട്ടു വന്നതായി ഫയര്‍ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

Share This:

Comments

comments