
Home America നറുക്കെടുപ്പിലൂടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വെര്‍ജീനിയ നിയമസഭയില്‍.
പി.പി. ചെറിയാന്‍.
റിച്ച്മോണ്ട്(വെര്‍ജീനിയ): വെര്‍ജീനിയ ഹൗസിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡേവിഡ് യാന്‍സിയും, ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഷെല്ലി സിമോണ്‍സും തുല്യ വോട്ടുകള്‍ പങ്കിട്ടതോടെ നറുക്കെടുപ്പ് നടത്തി ഡേവിഡ് യാന്‍സി വിജയിച്ചതായി ഇലക്ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ജെയിംസ് അല്‍ കോണ്‍ പ്രഖ്യാപിച്ചു.
ഇന്ന്(വ്യാഴാഴ്ച)യാണ് നറുക്കെടുപ്പ് നടന്നത്. ഇതോടെ വെര്‍ജീനിയ ഹൗസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ഇരുസ്ഥാനാര്‍ത്ഥികളുടേയും സമ്മതപ്രകാരമാണ് നറുക്കെടുപ്പ് നടന്നതെങ്കിലും പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി ഷെല്ലി വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടുന്നതിനുള്ള സാധ്യത തള്ളികളഞ്ഞിട്ടില്ല. ആദ്യമായാണ് ലോട്ടറിയിലൂടെ വെര്‍ജീനിയായില്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുന്നത്. 2006 ല്‍ അലാസ്ക്കായില്‍ ഹൗസ് സിറ്റിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ നാണയം ടോസ് ചെയ്താണ് വിജയിയെ പ്രഖ്യാപിച്ചത്.
വെര്‍ജീനിയായില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും 11608 വോട്ടുകള്‍ ലഭിച്ചു.
ഇലക്ഷന്‍ ചെയര്‍മാന്‍ വിജയിയെ സര്‍ട്ടിഫൈ ചെയ്തുവെങ്കിലും, റീകൗണ്ടിങ്ങിനുള്ള അപേക്ഷ ലഭിക്കുകയാണെങ്കില്‍ അവസാന തീരുമാനം ജഡ്ജിയുടേതായിരിക്കും.

Comments
comments