ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 6 വൈകിട്ട് 6 മണിക്ക്.

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 6 വൈകിട്ട് 6 മണിക്ക്.

0
490
പി പി ചെറിയാന്‍.
ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ 2018 ജനുവരി 6 ന് ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. കൃത്യം വൈകിട്ട് 6 മണിക്ക് പരിപാടികള്‍ ആരംഭിക്കും.
ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജോഷ്വ ജോര്‍ജ് ക്രിസ്തുമസ് സന്ദേശം നല്‍കും.
സ്‌പെല്ലിംഗ് ബി, ആര്‍ട്ട്‌സ്, സ്പീച്ച് മത്സരങ്ങള്‍ വിജയിച്ചവരെ ഈ ചടങ്ങില്‍ വെച്ച് ആരംഭിക്കും.
ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും, ന്യൂ ഇയര്‍ ഡിന്നറും ഉണ്ടായിരിക്കുമെന്ന സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്ന പ്രവേശനം സൗജന്യമാണ്.

Share This:

Comments

comments