ജോണ്സണ് ചെറിയാന്.
മണര്‍കാട്: മണര്‍കാട് ഗവണ്മെന്റ് യു. പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും, പൂര്‍വ വിദ്യാര്‍ഥി സമ്മേളനവും ജനുവരി 21 ഞായര്‍ 3 മണിക്ക് മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി എം.എല്‍.എ. അവര്‍കളെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതിന് ഇന്നലെ നടന്ന ഉദ്ഘാടന കമ്മിറ്റി യോഗത്തില്‍ വെച്ച് തീരുമാനമായി.
ഉദ്ഘാടന കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഡോ.കെജി ബാബുവിന്റെ അധ്യക്ഷതയില്‍ മണര്‍കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ജോജി സി. ജോണ്‍, ഹെഡ്മിസ്ട്രസ് ശ്രീമതി പുഷ്പലത, പി.ടി.എ പ്രസിഡന്റ് ശ്രീ. രാജു, സെക്രടറി ശ്രീ ഷാജന് ആന്റണി തുടങ്ങിയവരുടെ നേത്രുത്വത്തില്‍ അധ്യാപക, രക്ഷാകര്‍തൃ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്.
ഉദ്ഘാടനത്തിന്റെ ചിലവിലേക്കായി അറുപതിനായിരം രൂപയുടെ ബഡ്ജറ്റു തയ്യാറാക്കുകയുമുണ്ടായി. എല്ലാ പൂര്‍വ വിദ്യാര്‍ഥികളും, പൂര്‍വ അദ്ധ്യാപകരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിക്കുകയുമുണ്ടായി.