Home News Kerala അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞു നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി മരിച്ചു.
ജോണ്‍സണ്‍ ചെറിയാന്‍.
കൊട്ടിയം : അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞു നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി മരിച്ചു. കൊട്ടിയം തട്ടാരുവിള വിളയില്‍ ടി.എം.നജീബാണു (63) ഖത്തറില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ 23നു നജീബിന്റെ അമ്മ അസുമാബീവി മരിച്ചു. വിവരം അറിഞ്ഞ നാട്ടിലേക്ക് പുറപ്പെട്ട നജീബിന് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഖത്തറില്‍ വച്ചു ഹൃദയാഘാതമുണ്ടായി . ഉടന്‍ തന്നെ ഖത്തറിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച്ച വൈകിട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Comments
comments