സ്കൂള്‍ കലോല്‍സവത്തില്‍ ലോകായുക്ത ഇടപെടേണ്ട: ഹൈക്കോടതി.

സ്കൂള്‍ കലോല്‍സവത്തില്‍ ലോകായുക്ത ഇടപെടേണ്ട: ഹൈക്കോടതി.

0
511
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ലോകായുക്ത ഉത്തരവുകളുമായി പങ്കെടുക്കുന്നതിന് ഹൈക്കോടതി വിലക്ക്. ലോകായുക്തയുടെ ഉത്തരവുകള്‍ പിന്‍വലിച്ച ഹൈക്കോടതി ഇത്തരത്തില്‍ ഉത്തരവിറക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും വ്യക്തമാക്കി.
കലോല്‍സവത്തില്‍ പങ്കെടുക്കാനായി മല്‍സരാര്‍ഥികള്‍ ലോകായുക്തയില്‍നിന്നു സമ്ബാദിച്ച 52 ഉത്തരവുകള്‍ ഇതോടെ അസാധുവായി. ജില്ലാതല കലോല്‍സവത്തില്‍ ഒന്നാമത് എത്താതിരുന്നവര്‍ക്കും സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ ലോകായുക്ത അനുമതി നല്‍കിയിരുന്നു.
അതേസമയം സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തൃശൂരില്‍ അരങ്ങുണര്‍ന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിയില്‍ പതാക ഉയര്‍ത്തി. ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ കലാമാമാങ്കത്തിന് തുടക്കമാകും. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കര്‍ശന വിജിലന്‍സ് മേല്‍നോട്ടത്തിലാണ് മേള.

Share This:

Comments

comments