
Home Murder മാതാവിന്റെ രോഗത്തില്‍ മനസ്സ് മടുത്ത മകന്‍ അമ്മയെ വീടിന്‍റെ ടെറസിന്‍റെ മുകളില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തി.
ജോണ്‍സണ്‍ ചെറിയാന്‍.
രാജ്കോട്ട് : മാതാവിന്റെ രോഗത്തില്‍ മനസ്സ് മടുത്ത മകന്‍ അമ്മയെ വീടിന്‍റെ ടെറസിന്‍റെ മുകളില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27ന് ദാരുണ സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മകന്‍ സന്ദീപ് നെത്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജയശ്രീ ബെന്നാണ് എന്ന അറുപത്തിനാലുകാരിയായ്ക്കാണ് മകന്റെ കൈകള്‍ കൊണ്ട് മരണം സംഭവിച്ചത്. ഇവരുടെ ഏക മകനാണ് സന്ദീപ്. അമ്മ കെട്ടിടത്തിന്‍റെ ടെറസില്‍നിന്ന് കാല്‍വഴുതിവീണ് മരിച്ചെന്നാണു മകന്‍ പൊലീസിന് ആദ്യഘട്ടത്തില്‍ മൊഴി നല്‍കിയത്. ഈ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയമൊന്നും തോന്നിയില്ല. അതിനാല്‍ കേസ് അവസാനിപ്പിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു. അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവം നടന്ന ദിവസം സന്ദീപ് അമ്മയെ താങ്ങിപ്പിടിച്ച് ടെറസിലേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.
ഈ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സന്ദീപ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ രോഗത്തില്‍ മനംമടുത്താണ് കൊലപാതകം നടത്തിയത് എന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.
Comments
comments