പുതുവര്‍ഷത്തിന് വാട്സ്‌ആപ്പ് വഴി ഇന്ത്യക്കാര്‍ അയച്ചത് 2000 കോടി സന്ദേശങ്ങള്‍.

പുതുവര്‍ഷത്തിന് വാട്സ്‌ആപ്പ് വഴി ഇന്ത്യക്കാര്‍ അയച്ചത് 2000 കോടി സന്ദേശങ്ങള്‍.

0
430
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ആശംസകള്‍ അറിയിക്കുന്നതിനായി ഇന്ത്യക്കാര്‍ അയച്ചത് 2000 കോടി സന്ദേശങ്ങള്‍. ഡിസംബര്‍ 31 രാവിലെ 12 മണിമുതല്‍ രാത്രി 11.59 വരെയുള്ള കണക്കാണിത്.
നിരവധി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ വിജയകരമായ ഒരു വര്‍ഷമാണ് കടന്നുപോയതെന്നും വാട്സ്‌ആപ്പിന്റെ ഏറ്റവും അധികം സന്ദേശങ്ങള്‍ അയക്കപ്പെട്ട ദിവസമാണ് പുതുവര്‍ഷ ദിനമെന്നും’ ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്‌ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1400 കോടി സന്ദേശങ്ങളാണ് പുതുവര്‍ഷ ദിനത്തില്‍ അയക്കപ്പെട്ടത്.
വീഡിയോ കോള്‍, ലൈവ് ലൊക്കേഷന്‍, ഡിലീറ്റ് ഫോര്‍ എവരിവണ്‍, ഫോട്ടോ സ്റ്റാറ്റസ് തുടങ്ങിയ മികച്ചതും ജനപ്രിയവുമായ ഫീച്ചറുകളാണ് പോയ വര്‍ഷം വാട്സ്‌ആപ്പില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ദിവസേന 30 കോടി ഉപയോക്താക്കളാണ് വാട്സ്‌ആപ്പിനുള്ളത്.
ആഗോള തലത്തില്‍ പുതുവര്‍ഷ ദിനത്തില്‍ 7500 കോടി സന്ദേശങ്ങളാണ് അയക്കപ്പെട്ടത്. ഇതില്‍ 1300 കോടി ചിത്രസന്ദേശങ്ങളും 500 കോടി വീഡിയോകളുമാണ്. പുതുവര്‍ഷ രാത്രി വാട്സ്‌ആപ്പ് രണ്ട് മണിക്കൂറോളം നിശ്ചലമായിരുന്നു. ഈ സമയം കൂട്ടാതെയുള്ള കണക്കുകളാണ് വാട്സ്‌ആപ്പ് പുറത്തുവിട്ടത്.

Share This:

Comments

comments