സീതാദുഖം. (കവിത)

സീതാദുഖം. (കവിത)

0
518
മധു വി മാടായി.

അടവിയിലെന്റെ ജീവിതമെന്തിനു
വലിച്ചെറിയുന്നു നീ ശ്രീരഘുരാമാ
നിഴലായ് നിന്നോടൊപ്പം നടന്നവൾ
പതിയെ കൺകണ്ട ദൈവമായ് കണ്ടവൾ!
അഗ്നിയിലെന്നെ പരീക്ഷിച്ചുവെങ്കിലും
അഗ്നിയായ് നിൻ മുന്നിൽ നില്ക്കുന്നു സീത
എന്നുദരത്തിൽ വളരുന്ന കുഞ്ഞിനെ ഓർക്കാതെ
രജകന്റെ വാക്കുകൾ കേട്ടതെന്തേ?
രാവണൻകോട്ടയിൽ നിന്നെയും ധ്യാനിച്ച്
രാജഭോഗങ്ങൾ വെടിഞ്ഞവൾ സീത
മുഗ്ദമാമെന്റെ പ്രണയം മറക്കുവാൻ
എങ്ങിനെയാകും നിനക്കിന്ന് രാമാ !
തേടി നീയെത്തുമെന്നോതിയെൻ ജീവന്റെ
ചേതനയെ നിത്യം ജ്വലിപ്പിച്ചു ഞാൻ
സ്വയംവര പന്തലിലന്നു നിൻ മുന്നിൽ –
നിന്നൊരാ ജനകന്റെ പുത്രിയെ നീ മറന്നോ !
അന്നെന്റെ മോഹമാം മലർമാലയല്ലൊ
സ്വയംവര മാലയായി നിൻ കഴുത്തിൽ
നിന്റെ കാല്പാടു പിൻതുടർന്നല്ലൊ
ആരണ്യകങ്ങളിൽ മരവുരിയോടെ ഞാൻ !
മാരീചൻ മാനായ് വന്നെന്റെ ജീവിത-
ഗതി തിരിച്ചല്ലൊ രാവണൻ കോട്ടയിൽ
അറിഞ്ഞില്ല സീതതൻ സത്യമെന്നോ നീ
അറിഞ്ഞുവോ രജകന്റെ വാക്കിലെ സത്യം!

 

Share This:

Comments

comments