ഒരിക്കലും മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, നിലപാട് വ്യക്തമാക്കി പാര്‍വതി.

ഒരിക്കലും മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, നിലപാട് വ്യക്തമാക്കി പാര്‍വതി.

0
726
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഒരു പരിപാടിക്കിടെ നടന്‍ മമ്മൂട്ടിയേയും അദ്ദേഹം അഭിനയിച്ച കസബയേയും പാര്‍വതി വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഇതിന് പിന്നാലെ താരത്തിനെതിരെ കടുത്ത സെെബര്‍ ആക്രമണമാണ് തുടരുന്നത്. കൂടാതെ പാര്‍വതിയുടെ പുതിയ ചിത്രമായ മെെ സ്റ്റോറിക്ക് നേരെയും സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെയും ആക്രമണം തുടര്‍ന്നു. ഈ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കടുത്ത ആക്രമണം തുടരുമ്ബോഴും തന്റെ നിലപാടില്‍ നിന്നും മാറ്റമില്ലെന്നും താരം പറഞ്ഞു.
”ഒരിക്കലും ഞാന്‍ അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. മമ്മൂട്ടിയുടെ സിനിമയെ വിമര്‍ശിക്കുമ്ബോഴും എനിക്ക് അദ്ദേഹത്തോട് ബഹുമാനം മാത്രമാണുള്ളത്. എന്നാല്‍ എന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോഴും ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ച കാര്യങ്ങളില്‍ മാത്രമാണ്. എന്റെ ഊര്‍ജം എല്ലായ്പ്പോഴും ആ ദിശയിലേക്ക് നയിച്ച്‌ കൊണ്ടിരിക്കും”- പാര്‍വതി വ്യക്തമാക്കി.

Share This:

Comments

comments