ഫൊക്കാന സ്ഥാപകാംഗം ദാസന്‍ ആന്റണി ഡാളസ്സില്‍ നിര്യാതനായി.

ഫൊക്കാന സ്ഥാപകാംഗം ദാസന്‍ ആന്റണി ഡാളസ്സില്‍ നിര്യാതനായി.

0
678
പി.പി. ചെറിയാന്‍.
കരോള്‍ട്ടണ്‍: പുല്ലിച്ചിറ ക്രിസോസ്റ്റം ആന്റണിയുടേയും, സര്‍ഫിന ജോസഫ് ആന്റണിയുടേയും മകന്‍ ദാസന്‍ ക്രിസോസ്റ്റം ആന്റണി കരോള്‍ട്ടണില്‍ (ഡാളസ്സ്) നിര്യാതനായി.
ഇല്ലിനോയ് എല്‍മസ്റ്റ് മേരിക്യൂന്‍ ഓഫ് ഹെവന്‍ മെമ്പറായിരുന്നു.
ഫൊക്കാന, കേരള ലാറ്റിന്‍ കാത്തലിക്ക് ലീഗ് എന്നിവയുടെ സ്ഥാപക മെമ്പര്‍മാരില്‍ ഒരാളായിരുന്നു. ചിക്കാഗോ മലയാളി സമൂഹത്തിന് വിലയേറിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ദാസന്‍ ചിക്കാഗൊ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സജ്ജീവ അംഗവുമായിരുന്നു. ഡ്യുപേജ് കൗണ്ടി ഡമോക്രാറ്റിക്ക് പാര്‍ട്ടി പ്രവര്‍ത്തകനും, ഒബാമയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി പ്രചരണം നടത്തുന്നതിനും ദാസന്‍ മുന്‍പന്തിയിലായിരുന്നു.
ഭാര്യ: ശോശാമ്മ.
മക്കള്‍: ക്രിസ്റ്റന്‍ സര്‍ഫിന.
മരുമക്കള്‍: റോജര്‍.
വേക്ക്/ വിസിറ്റേഷന്‍
ജനുവരി 6ശനിയാഴ്ച 3PM to 6PM.
സ്ഥലം: Rhoton Funeral Home, 1511 South 1-35ECarrolton, TX.
1996 ല്‍ ഡാളസ്സില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷന്‍ സോവനീര്‍ കമ്മിറ്റി വൈസ് ചെയര്‍മാനായിരുന്ന ആന്റണി ദാസന്റെ ദേഹവിയോഗത്തില്‍ കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തുന്നതായി സെക്രട്ടറി റോയ് കൊടുവത്ത് പത്രകുറിപ്പില്‍ അറിയിച്ചു.

Share This:

Comments

comments