കുട്ടികളെ ചുവരിനുള്ളില്‍ നിര്‍ത്തി വളര്‍ത്തുമ്പോള്‍. (അനുഭവ കഥ)

കുട്ടികളെ ചുവരിനുള്ളില്‍ നിര്‍ത്തി വളര്‍ത്തുമ്പോള്‍. (അനുഭവ കഥ)

0
559
മിലാല്‍ കൊല്ലം.
അങ്ങനെയാണു ചില ആൾക്കാർ. മക്കളെ പുറം ലോകം കാണിക്കാതെ വളർത്തും. കുട്ടികളും അത്‌ പിന്നീട്‌ ഒരു ശീലം ആക്കും.
ഈ കുട്ടികൾക്ക്‌ പിന്നീട്‌ വരുന്ന പ്രത്യകത. പുറത്ത്‌ ഇറങ്ങിയിൽ ശബ്ദം പുറത്ത്‌ വരില്ല. ആരേങ്കിലും എന്തെങ്കിലും ചോദിച്ചാൽ മറുപടി കാണില്ല. ആരേങ്കിലും പേരു ചൊല്ലി വിളിച്ചാലോ ആൾ അവിടെ എത്തും. പക്ഷേ എന്തോ എന്ന പറച്ചിൽ പുറത്ത്‌ വരില്ല.
എന്റെ മക്കൾ മറ്റുള്ളവരുടെ കൂടെ കൂടി ചീത്തയാകാതിരിക്കാൻ ചെയ്യുന്നതാണു. അകത്ത്‌ അടച്ചിട്ട്‌ വളർത്തൽ. പിള്ളാരൊക്കേ പുറത്ത്‌ കളിച്ച്‌ ഒന്ന് കൂവിയൊക്കേ വളരണം.
പണ്ട്‌ ഉള്ളവർ പറയുമായിരുന്നു. അവൻ കൂവി തെളിഞ്ഞവൻ ആണെന്നു. ശരിയാണു ഇന്ന് ആരും ഈ വാക്ക്‌ പറയാറില്ലാ. പിള്ളാരു കൂവിയാൽ എന്ത്‌ കൂവിയില്ലെങ്കിൽ എന്ത്‌ എന്ന ഒരു മനസാണു ഇന്ന് മനുഷ്യനു.
ഞാൻ ഇത്‌ പറയാൻ കാര്യം. പല പിള്ളാരെയും ഞാൻ കണ്ടു. പിള്ളാർ എന്ന് പറഞ്ഞാൽ കുട്ടികൾ അല്ല. ഒരു പത്തിരുപത്തിയഞ്ച്‌ വയസായവർ.
ഒരിക്കൽ ഞാൻ. ഒരു വ്യാഴാഴിച്ച വൈകിട്ട്‌ ഷാർജ്ജയിൽ അൽ വാദായിൽ ഉള്ള സുഹൃത്തിന്റ്‌ റൂമിൽ പോയി. അന്ന് അവിടെ ചെന്നപ്പോൾ അവിടെ ഒരു പയ്യൻ. ഞാൻ സുഹൃത്തിനോട്‌ പയ്യൻ ഏത്‌ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു. മയ്യനാട്‌ ഉള്ള പേരു കേട്ട ഒരാളിന്റെ മകനാണു. ലോക പരിചയം നന്നേ കുറവാണു. ആരുമായിട്ടും ഒരു അടുപ്പവും ഇല്ല. ഇവിടെ എവിടെയെങ്കിലും ഒരു ജോലി തരപ്പെടുത്തി കൊടുക്കണം. എന്ന് പറഞ്ഞ്‌ നമുക്ക്‌ ഒഴിയാൻ പറ്റാത്ത ആൾ കയറ്റി വിട്ടതാണു.
പക്ഷേ ജോലി കിട്ടാൻ സാദ്ധിതയുള്ള കമ്പനി പറഞ്ഞ്‌ കൊടുത്തിട്ട്‌. അവിടെ ചെന്ന് അന്വാക്ഷിച്ച്‌ വരാൻ പറഞ്ഞിട്ട്‌. ഞാൻ ജോലിക്ക്‌ പോകും. പക്ഷേ ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ അദ്ദേഹം റൂമിൽ അടച്ചു പൂട്ടി ഒറ്റ ഇരുപ്പാണു. ഇത്‌ കിംഗ്‌ ഫൈസൽ റോഡാണു ഒന്ന് ഇറങ്ങി നടന്ന് പത്ത്‌ പേരേ കണ്ടിട്ട്‌ വാ എന്ന് പറഞ്ഞാലും പോകില്ല.
അങ്ങനെ ഞങ്ങൾ ഒന്ന് പരീക്ഷിച്ച്‌ നോക്കാം എന്ന് കരുതി ചോദിച്ചു. നാട്ടിൽ വിദ്യാഭ്യാസം എവിടെ ആയിരുന്നു? അത്‌ മയ്യനാട്‌ ഹൈസ്കൂളിൽ.
ബാക്കി വിദ്യാഭ്യാസം?
തിരുവനന്തപുരം.
എങ്ങനെ? തിരുവനന്തപുരത്ത്‌ നിന്ന് പഠിച്ചോ അതോ പോയി വന്ന് പഠിച്ചോ?
അത്‌ പോയി വന്നു പഠിച്ചു.
അപ്പോൾ ഇയാൾക്ക്‌ മയ്യനാട്‌ ജംഗ്ഷനിൽ ഉള്ള കടകളൊക്കേ അറിയുമാരിക്കും അല്ലെ? ന്യൂ പിഞ്ച്‌ അറിയുമോ?
പയ്യൻ – ഇല്ല.
അതിനപ്പുറത്ത്‌ പുഷ്പേണ്ണന്റെ കട അറിയുമോ?
ഇല്ല.
ഇയ്യാൾ പോകുന്ന വഴി ഒരു സ്റ്റുഡിയോ ഉണ്ട്‌. രാധാസ്‌ സ്റ്റുഡിയോ അത്‌ കണ്ടിട്ടുണ്ടോ?
ഇല്ല.
പിന്നെന്താ വീട്ടിൽ നിന്ന് ഇറങ്ങി കണ്ണുമടച്ച്‌ റെയിൽ വേ സ്റ്റേഷൻ വരെ പോകുമോ?
ഏയ്‌ അങ്ങനൊന്നുമില്ല. ഇതൊന്നും നോക്കേണ്ടി വന്നിട്ടില്ല.
ഓ അതുശരി.
ഇയ്യാൾ പത്തിരിയും ഇറച്ചിയും കടയിൽ നിന്ന് കഴിച്ചിട്ടുണ്ടോ?
ഉണ്ട്‌.
അത്‌ ഏത്‌ കടയിൽ നിന്ന്?
അത്‌ താന്നീ മുക്കിൽ രാമേന്ദ്രൻ മുതലാളിയുടെ ഹോട്ടലിൽ നിന്ന്.
ഓ അതുശരി. അപ്പോൾ അതിനു കൂട്ടുകാർ ഒന്നുമില്ലായിരുന്നോ?
ഏ.. കൂട്ടുകാരോ? എനിക്ക്‌ കൂട്ടുകാർ ഒന്നും ഇല്ല. ഒറ്റക്ക്‌ പോയി കഴിക്കും.
ഇദ്ദേഹം അധിക നാളൊന്നും അവിടെ നിന്നില്ല. നാട്ടിലെയ്ക്ക്‌ തിരിച്ചു പോന്നു.
ഞാൻ നാട്ടിൽ വന്നപ്പോൾ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധത്തിൽപ്പെട്ട ഒരാളൊട്‌ ഈ കഥ പറഞ്ഞപ്പോൾ. അദ്ദേഹം പറഞ്ഞത്‌.
അവനെ സഹിച്ച നിങ്ങൾക്ക്‌ ഒരു അവാർഡ്‌ തരണ്ടത്‌ ആണെന്നു.
ഇതുപോലെ ഉള്ള പലരും എന്റെ കൂടേ ജോലി ചെയ്തിട്ടുണ്ട്‌.
അന്ന് രാത്രി ഞങ്ങളെല്ലാം കൂടി ഏഷ്യാനെറ്റിൽ സിനിമ കാണാനിരുന്നു. സിനിമയുടെ തുടക്കം കുറച്ച്‌ ഞാൻ കണ്ടു. പിന്നെ ഞാനങ്ങ്‌ ഉറങ്ങി പോയി. ഞാൻ പിന്നെ ഉണർന്നത്‌ സിനിമ തീർന്നപ്പഴാണു. അപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ സിനിമ കാണുമ്പോൾ ഞാൻ ഒരു സ്വപ്നം കണ്ടു. നമ്മുടെ ഇന്ദ്രൻസിനെ ഇടിച്ചിട്ട്‌ ഇറച്ചിക്കടയിൽ ഇറച്ചി തൂക്കുന്ന കമ്പിയിൽ തൂക്കിയിടുന്നത്‌.
അപ്പോൾ അവരെല്ലാം കൂടി ഭയങ്കര ചിരിയായിരുന്നു. വേറോന്നുമല്ല. ആ സിനിമയിലെ രംഗമായിരുന്നു അത്‌.

Share This:

Comments

comments