പുതുവര്‍ഷം ന്യൂയോര്‍ക്കില്‍ ആദ്യം പിറന്നത് ലിറ്റില്‍ അരിയാന.

പുതുവര്‍ഷം ന്യൂയോര്‍ക്കില്‍ ആദ്യം പിറന്നത് ലിറ്റില്‍ അരിയാന.

0
794
പി.പി.ചെറിയാന്‍.
ന്യൂയോര്‍ക്ക്: പുതുവര്‍ഷം പുലര്‍ന്ന് ഒരു മിനിട്ടിനുള്ളില്‍ ന്യൂയോര്‍ക്കിലെ ആദ്യ കുഞ്ഞ് പിറന്നു.ക്യൂന്‍സിലെ ഫ്ലഷിംഗ് ഹോസ്പിറ്റലിലാണ് ടാനിയ ഷിറിന്‍ എന്ന മാതാവ് ലിറ്റില്‍ അരിയാനക്ക് ജന്മം നല്‍കിയത്.
നാലു പൗണ്ട് പതിനൊന്നര ഔണ്‍സും തൂക്കമുള്ള കുഞ്ഞും മാതാവും പരിപൂര്‍ണ്ണ ആരോഗ്യവതികളായി കഴിയുന്നുവെന്ന് ആശുപത്രി വക്താവ് ഡോ. ആന്‍ഡ്രു റൂബിന്‍ പറഞ്ഞു.ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ പുതുവത്സരാഘോഷം പൊടി പൊടിക്കുമ്പോള്‍, അരിയാനയുടെ ജനനത്തിലൂടെ ഫ്ലഷിങ് ആശുപത്രിക്ക് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇങ്ങനെയൊരു ഭാഗ്യം ലഭിക്കുന്നത്.
പുതുവത്സരത്തില്‍ ആദ്യം പിറന്നു വീണ കുഞ്ഞിന്റെ ജനനം ഡോക്ടര്‍മാരും ജീവനക്കാരും പ്രത്യേക സമ്മാനങ്ങള്‍ നല്‍കിയാണ് ആഘോഷിച്ചത്.

 

Share This:

Comments

comments