യുഎസിന്റെ ശക്തമായ പാക് വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ.

യുഎസിന്റെ ശക്തമായ പാക് വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ.

0
466
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: യുഎസിന്റെ ശക്തമായ പാക് വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ. 15 വര്‍ഷത്തിനിടെ 3300 കോടി ഡോളറിന്റെ (2,14,500 കോടി രൂപ) സഹായം നല്‍കിയിട്ടും പാകിസ്താനില്‍ നിന്നും യുഎസിനു തിരികെ ലഭിച്ചത് വെറും ചതിയും നുണയുമാത്രമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. 2018ലെ ആദ്യ ട്വീറ്റിലാണ് പാകിസ്താനെതിരെ അതിശക്തമായ ഭാഷയില്‍ ട്രംപ് പ്രതികരിച്ചത്.
ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ പാകിസ്താന് വലിയ പങ്കുണ്ട് എന്ന നമ്മുടെ നിലപാടിനെ സാധൂകരിക്കുന്നതാണ് യുഎസിന്റെ തീരുമാനം. ട്രംപ് ഭരണകൂടത്തിന്റെ നടപടി ഇന്ത്യയുടെ നിലപാടിനുള്ള വലിയ അംഗീകാരമാണ്. ഭീകരവാദം ആത്യന്തികമായി ഭീകരവാദം തന്നെയാണ്. ഭീകരര്‍ എന്തൊക്കെപ്പറഞ്ഞാലും ഭീകരരുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള പാര്‍ലമെന്ററികാര്യ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

Share This:

Comments

comments