ദൈവം കൈ വിട്ട കൊടിച്ചിപ്പട്ടി. (കഥ)

ദൈവം കൈ വിട്ട കൊടിച്ചിപ്പട്ടി. (കഥ)

0
1410
ജോമോൻ ഒക്‌ലഹോമ.
അവനന്നും അവർക്കുവേണ്ടി എല്ലുമുറികെ പണിയെടുത്തു…. കടയിൽപ്പോയി തന്റെ മക്കളല്ലെങ്കിലും സ്വന്തം എന്ന് കരുതി വീട്ടിലോട്ട് ഫോൺ വിളിച്ചു, എടിയേ…… മ്മടെ മക്കൾക്ക്‌ എന്തൊക്കെയാ വേണ്ടിയത്. ? മറുതലക്കൽ അവൾ ഒന്ന് മൗനമായിരുന്നു..ഫോൺ ഒന്ന് ഹോൾഡ് ചെയ്യ്യു..ഞാൻ മോളോട് ചോദിക്കട്ടെ.. എന്നിട്ട് ഉറക്കെവിളിച്ചു….
കാർത്തികേ…. മോളേ.. ദേ അച്ഛൻ ഫോണിൽ ചോദിക്കുന്നു മോൾക്കെന്താ വേണ്ടിയതെന്ന്.. ? അമ്മേ… എനിക്കയാടെ ഒന്നുംവേണ്ടാ… നിക്ക് അമ്മ മേടിച്ചുതന്നാൽമതി ഒരു ചുരിദാർ.. പക്ഷേ ആ മകൾ പറയുന്നത് അയാൾ കേട്ടില്ല… അതോ കേട്ടില്ലെന്ന് നടിച്ചതാണോ. ? ദേ…. മോൾക്ക്‌ ഒരു ചുരിദാറു വേണം പോലും… അച്ഛനോട് പറയാൻ പറഞ്ഞു…. അപ്പൊ നമ്മടെ മോനോടി. ? ഒന്ന് ഞാൻ ചോദിക്കട്ടെ…. അവൾ ഫോൺ അടുക്കളയിൽ വെച്ചിട്ട് മകന്റെ മുറിയിൽപ്പോയി കൊട്ടി… മോനേ… മോനേ.. മോനേ കണ്ണാ…. ഡാ അച്ഛൻ ചോദിക്കുന്നു മോന് എന്തുവേണംന്ന്. ? അവൻ തെല്ലു ദേഷ്യത്തോടെ പറഞ്ഞു…എനിക്കൊന്നും വേണ്ട.. അവനെങ്ങനെ എന്റച്ഛനാകും. ? മോനേ… പെതുക്കെ… അയാൾ കേൾക്കും.. കേൾക്കട്ടെ നാശം… അവൾ വേഗംപോയി ഫോൺ എടുത്തുപറഞ്ഞു… ദേ മോന് ഒന്നുംവേണ്ട… ആ പൈസ അവന് കൊടുത്താൽ മതിയെന്ന് പറഞ്ഞു.. ദാസൻ അതാണവന്റെ പേര്…
നിർഭാഗ്യവാൻ… അവൻ അവനെത്തന്നെ വിശേഷിപ്പിക്കുന്നത് അതാണ്‌… ഒരിക്കലും സമാധാനം കിട്ടാഞ്ഞവൻ പണം കൊടുത്തിട്ട് സ്നേഹിക്കാൻ പറയുന്നവൻ…. അവന് അവൻതന്നെ ഇട്ടവില കൊടിച്ചിപട്ടിയുടെ വിലയാണ്…. സ്വന്തമായി ഒന്നുമില്ലാത്തവൻ അതുകൊണ്ട്തന്നെ അവൻ ആ തീരുമാനം എടുത്തത്, ഒരു കല്യാണം കഴിക്കണം… നന്നായി മറ്റുള്ളവരെപ്പോലെ ജീവിക്കണം എന്നൊക്കെ.. പക്ഷേ പിന്നെയും വിധിയവനെ ചതിച്ചു..അവന്റെ ഭാര്യയുടെ മക്കൾക്ക്‌ അവനൊരു ഏടിഎം കൗണ്ടർ ആയിരുന്നു.. ഇണങ്ങിയും പിണങ്ങിയും കാലങ്ങൾ കഴിഞ്ഞു… മക്കൾ വലുതായി ജോലിക്കാരായി.. പക്ഷേ ദാസനപ്പോഴേക്കും അദ്ധ്വാനിക്കാൻ വൈയ്യാതെയായി…അവസാനം ഭാര്യയവനോട് ചോദിച്ചു… ഇനിയും എങ്ങനെ നമ്മൾകഴിയും. ? നിങ്ങൾക്ക് വയ്യ. എന്നെ എന്റെ മക്കൾ നോക്കും പക്ഷേ നിങ്ങളെയാര് നോക്കും. ? നിസ്സഹായതയോടെ അവനപ്പോൾ അവളെ നോക്കി… പക്ഷേ അവളും മനുഷ്യസ്ത്രീയല്ലേ… അല്ലാതെ അവനെപ്പോലെ കൊടിച്ചിപ്പട്ടി അല്ലല്ലോ. ?പട്ടിയാണേൽ വാലാട്ടിയെനേം… മനുഷ്യനെന്താട്ടൻ. ? ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ മക്കൾവന്നു..അമ്മേ അമ്മേ…ഇതാരൊക്കെയാ…എന്റെ മക്കൾ വന്നോ.? അമ്മയും മക്കളും അവരുടെ വിശേഷങ്ങൾ പങ്കുവെച്ചു… മക്കളേ നിങ്ങൾ അച്ഛനെ കാണുന്നില്ലേ. ? അമ്മയുടെ ചോദ്യം അവരെ ദേഷ്യപ്പെടുത്തി… അല്ലേലും അയാളോട് ആ മക്കൾ മിണ്ടാറില്ലായിരുന്നു..
ഇല്ല ഞങ്ങൾ അമ്മയെ കൊണ്ടുപോകാൻ വന്നതാണ്… പിന്നെ ഈ വീടും വിക്കണം.. അമ്മക്ക് സന്തോഷമായി.. കാരണം ദൈവം കഴിഞ്ഞാൽ മക്കളാണ് അവൾക്കെല്ലാം.. അവന്റെ ചോറ്തിന്നുവളർന്ന മക്കൾ വന്ന്കണ്ടിട്ട് തന്റെ രണ്ടാനച്ഛനോടു പറഞ്ഞു.. നിങ്ങളൊരു വാടകവീട്ടിലോട്ട് മാറണം ഞാൻ ഈ വീട് വിൽക്കാൻ പോവാണ്.. അവൻ ചോദിച്ചു മോനേ… എന്നാ ഞങ്ങൾ മാറേണ്ടിയത്. ? അപ്പോഴേക്കും മകൾ പറഞ്ഞു ഞങ്ങളല്ല അച്ഛൻ മാത്രം മാറിയാൽമതി.. ഞങ്ങൾ അമ്മയെ കൊണ്ടുപോകുകയാണ്.. ആ അച്ഛൻ…. ഓ….. അവൻ മനുഷ്യനല്ലെല്ലോ കൊടിച്ചിപ്പട്ടിയല്ലേ….. മനുഷ്യനാണേൽ അവർ കൊണ്ടുപോയെനേം. അവൻ മൗനമായി ഇരിക്കുമ്പോഴേക്കും അവർ യാത്രയായി.. അവൻ സ്വയം പറഞ്ഞു ഒന്നുകിൽ മനുഷ്യനാകണം അല്ലെങ്കിൽ പട്ടിയാകണം.. എന്നെപ്പോലെ കൊടിച്ചിപ്പട്ടിയാകരുത്…

Share This:

Comments

comments