രഞ്ജി ട്രോഫി ; കന്നി കിരീടം ലക്ഷ്യമിട്ട് വിദര്‍ഭ ഇന്ന് ഫൈനല്‍ പോരാട്ടത്തില്‍

രഞ്ജി ട്രോഫി ; കന്നി കിരീടം ലക്ഷ്യമിട്ട് വിദര്‍ഭ ഇന്ന് ഫൈനല്‍ പോരാട്ടത്തില്‍

0
526
ജോണ്‍സണ്‍ ചെറിയാന്‍.
ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനലില്‍ ഡല്‍ഹിയും വിദര്‍ഭയും തമ്മില്‍ പോരാട്ടം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിലവില്‍ 29 ഓവറില്‍ 79 റണ്‍സിലാണ്. ഗൗതം ഗംഭീര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ വിക്കറ്റ് ഡല്‍ഹിയ്ക്ക് നഷ്ടമായി. വിദര്‍ഭക്കു വേണ്ടി എ.എസ് താക്കറെയാണ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.
കന്നി കിരീടം ലക്ഷ്യമിട്ടാണ് വിദര്‍ഭ ഡല്‍ഹിയെ ഫൈനലില്‍ നേരിടുന്നത്. മധ്യപ്രദേശിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം. സെമിഫൈനലില്‍ ബംഗാളിനെ ഇന്നിങ്സിനും 26 റണ്‍സിനും തോല്‍പിച്ചാണ് ഡല്‍ഹിയില്‍ ഫൈനലില്‍ എത്തിയത്.
എന്നാല്‍ കര്‍ണാടകയെ അഞ്ചു റണ്‍സിന് പരാജയപ്പെടുത്തിയാണ് വിദര്‍ഭയുടെ ഫൈനലില്‍ എത്തിയിരിക്കുന്നത്. യുവതാരം ഋഷഭ് പന്തിന്റെ നേതൃത്വത്തിലാണ് ഡല്‍ഹി മത്സരിക്കുന്നത്.
” ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഡല്‍ഹി ഇതുവരെ കാഴ്ചവെച്ചത്. ഫൈനല്‍ പോരാട്ടം എളുപ്പം ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ” ഋഷഭ് പറഞ്ഞു.

Share This:

Comments

comments