കരുത്തരായ വനിതകളുടെ പട്ടികയില്‍ നയന്‍താരയും പാര്‍വതിയും ആക്രമിക്കപ്പെട്ട നടിയും.

കരുത്തരായ വനിതകളുടെ പട്ടികയില്‍ നയന്‍താരയും പാര്‍വതിയും ആക്രമിക്കപ്പെട്ട നടിയും.

0
808
ജോണ്‍സണ്‍ ചെറിയാന്‍.
2017ല്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയ രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഇടം നേടി നയന്‍താരയും പാര്‍വതിയും കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയും. ദേശീയ മാധ്യമമായ ന്യൂസ് മിനിട്ട് തയ്യാറാക്കിയ ശക്തരായ വനിതകളുടെ പട്ടികയിലാണ് ഇവര്‍ ഇടം നേടിയത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച്‌ മലയാളത്തിലെ യുവനടി ആക്രമിക്കപ്പെടുന്നത്. തനിക്ക് നേരിട്ട ദുരനുഭവത്തെയും അതേതുടര്‍ന്നുണ്ടായ അപമാനകരമായ പ്രസ്താവനകളെയും അതിജീവിച്ച്‌ അവര്‍ കേസില്‍ ഉറച്ചുനിന്നു. ജീവിതത്തിലേക്കും കരിയറിലേക്കും അസാമാന്യ വേഗത്തിലാണ് അവര്‍ തിരിച്ചുവരവ് നടത്തിയത്.
കരിയറിലെ മുന്നേറ്റവും കരുത്തുറ്റ അഭിപ്രായപ്രകടനങ്ങളുമാണ് നയന്‍താരക്ക് പട്ടികയില്‍ ഇടംനേടിക്കൊടുത്തത്. സിനിമാ നടിമാരെ കുറിച്ച്‌ മോശം പരാമര്‍ശം നടത്തിയ സംവിധായകന്‍ സൂരാജിനെതിരെ ശക്തമായ ഭാഷയില്‍ നയന്‍താര പ്രതികരിച്ചിരുന്നു. സിനിമാ മേഖലയില്‍ പതിനാല് വര്‍ഷം പൂര്‍ത്തിയാക്കിയ നയന്‍താരയുടെ ശക്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ ആറം എന്ന ചിത്രം.
സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ആക്രമിക്കപ്പെട്ടെങ്കിലും തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന് അവയോടു പൊരുതിയ നടിയാണ് പാര്‍വതി. ഗോവയില്‍ വച്ച്‌ നടന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ രജത മയൂരം സ്വന്തമാക്കിയ ആദ്യ മലയാള നടി എന്നതും പാര്‍വതിയെ പട്ടികയില്‍ ഇടാന്‍ നേടാന്‍ സഹായിച്ച ഘടകങ്ങളാണ്.

Share This:

Comments

comments