പുതുവത്സരം ആഘോഷിക്കാന്‍ കൊഹ്ലിയും അനുഷ്കയും ദക്ഷിണാഫ്രിക്കയിലേക്ക്.

പുതുവത്സരം ആഘോഷിക്കാന്‍ കൊഹ്ലിയും അനുഷ്കയും ദക്ഷിണാഫ്രിക്കയിലേക്ക്.

0
600
ജോണ്‍സണ്‍ ചെറിയാന്‍.
വിവാഹത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ പുതുവത്സരം ആഘോഷിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കൊഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയും ദക്ഷിണാഫ്രിക്കയിലേക്ക്. സഹതാരങ്ങള്‍ക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി മുംബയില്‍ ഒരുക്കിയ സ്നേഹ വിരുന്നിന് ശേഷമായിരുന്നു ഇരുവരുടെയും യാത്ര. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ശേഷം ജനുവരി ആദ്യ ആഴ്ച തന്നെ അനുഷ്ക ഇന്ത്യയിലേക്ക് മടങ്ങും.
ജനുവരി അഞ്ചിന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്ബരയ്ക്ക് വേണ്ടി കൊഹ്ലി അവിടെ തന്നെ തുടരും. മൂന്ന് വീതം ടെസ്റ്റും ട്വന്റി- 20യും ആറ് ഏകദിന മത്സരങ്ങളുമാണ് പരമ്ബരയില്‍ ഉള്ളത്. ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിക്കുന്നതിനാണ് അനുഷ്ക ഇന്ത്യയിലേക്ക് മടങ്ങുന്നത്. കൂടാതെ ഫെബ്രുവരി ഒമ്ബതിന് റിലീസിനൊരുങ്ങുന്ന തന്റെ പുതിയ ചിത്രം പാരിയുടെ പ്രമോഷന്‍സും ആരംഭിക്കേണ്ടതുണ്ട്.

Share This:

Comments

comments