ഡോ. ജോസ് കാനാട്ടിനെ പിഎംഎഫ് അഭിനന്ദിച്ചു.

ഡോ. ജോസ് കാനാട്ടിനെ പിഎംഎഫ് അഭിനന്ദിച്ചു.

0
480
പി പി ചെറിയാന്‍.
ന്യൂയോര്‍ക്ക്: ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവാസി മലയാളി ഫെഡറേഷന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ടിനെ (ന്യൂയോര്‍ക്ക്) പിഎംഎഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ (ഓസ്‌ട്രേലിയ) ഗ്ലോബല്‍ പ്രസിഡന്റ് റാഫി പനങ്ങോട് (സൗദി അറേബ്യ) എന്നിവര്‍ അഭിനന്ദിച്ചു.
ആഗോളതലത്തില്‍ പ്രവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ഇന്ത്യാ ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തുന്നതിന് പിഎംഎഫ് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണോ ജോസ് കാനാട്ടിന്റെ നോമിനേഷന്‍ എന്ന് ഇവരു ചേര്‍ന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഡോ. ജോസ് നാളിതു വരെ സമൂഹത്തിനു നല്‍കിയ സംഭാവനകളും തുടര്‍ന്ന് ലഭ്യമായ അംഗീകാരവുമാണ് ലോക കേരള സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നതിനുള്ള കാരണമെന്നും ഇവര്‍ പറഞ്ഞു. ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്ന സഭയുടെ പ്രഥമ സമ്മേളനത്തില്‍ ജോസ് കാനാട്ട് പങ്കെടുക്കുമെന്ന് ജോസ് പനച്ചിക്കല്‍ പറഞ്ഞു.

Share This:

Comments

comments