ഓഖി ദുരിതബാധിതരെ ആശ്വസിപ്പിക്കാന്‍ മഞ്ജു വാര്യര്‍ എത്തി.

ഓഖി ദുരിതബാധിതരെ ആശ്വസിപ്പിക്കാന്‍ മഞ്ജു വാര്യര്‍ എത്തി.

0
767
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിന്റെ കെടുതി അനുഭവിക്കുന്നവരെ നടി മഞ്ജു വാര്യര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരത്തെ പൂന്തുറയിലാണ് മഞ്ജു സന്ദര്‍ശനം നടത്തിയത്. ദുരന്ത ബാധിതമേഖലയിലെ ഒന്‍പതോളം വീടുകള്‍ നടി സന്ദര്‍ശിച്ചു.
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വീടുകളിലാണ് ആശ്വാസ വാക്കുകളുമായി താരം എത്തിയത്. ദുരന്ത ബാധിതരുടെ ആകുലതകള്‍ കേട്ട താരം അവരെ ആശ്വസിപ്പിച്ചു. അവരുടെ ആവശ്യങ്ങള്‍ വേണ്ടപ്പെട്ട അധികൃതരെ അറിയിക്കുമെന്നും തന്നാലാവുന്ന സഹായം ചെയ്ത് തരുമെന്നും മഞ്ജു ഉറപ്പ് നല്‍കിയിട്ടുണ്ട്.

Share This:

Comments

comments