‘വെള്ളത്താടിയുള്ള അപ്പൂപ്പന്‍ ഇന്ത്യക്കാരെ കൊള്ളയടിക്കുന്നു’; മോദിയെ പരിഹാസിച്ച്‌ കോണ്‍ഗ്രസ്.

'വെള്ളത്താടിയുള്ള അപ്പൂപ്പന്‍ ഇന്ത്യക്കാരെ കൊള്ളയടിക്കുന്നു'; മോദിയെ പരിഹാസിച്ച്‌ കോണ്‍ഗ്രസ്.

0
1189
ജോണ്‍സണ്‍ ചെറിയാന്‍.
ക്രിസ്മസ് അപ്പൂപ്പന്‍ സാന്താക്ലോസുമായി താരതമ്യം ചെയ്ത് ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പരിഹാസം.
‘ലോകമെമ്ബാടും ഈ സമയത്ത് വെളുത്ത താടിയുള്ള പ്രായമായ ഒരാള്‍ നിങ്ങളുടെ വീടുകളിലേക്ക് പതുങ്ങിക്കയറുകയും നിങ്ങളുടെ സോക്സുകളില്‍ പണം നിക്ഷേപിക്കുകയും ചെയ്യും.
ഇന്ത്യയില്‍ പ്രായമായ, വെളുത്ത താടിയുള്ള ഒരാള്‍ ടെലിവിഷനിലൂടെ നിങ്ങളുടെ വീടുകളില്‍ നുഴഞ്ഞുകയറുകയും നിങ്ങളുടെ പോക്കറ്റുകളില്‍നിന്നും അലമാരയില്‍നിന്നും പണപ്പെട്ടിയില്‍നിന്നും പണം എടുത്തുമാറ്റുകയും സോക്സ് മാത്രമായി അവശേഷിപ്പിക്കുകയും ചെയ്യുന്നുവെന്നും മനീഷ് തിവാരി ട്വീറ്ററില്‍ കുറിച്ചു.

Share This:

Comments

comments