അറുപത് വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ യഥാര്‍ത്ഥത്തില്‍ സഹോദരന്മാരാണെന്ന് തിരിച്ചറിഞ്ഞു.

അറുപത് വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ യഥാര്‍ത്ഥത്തില്‍ സഹോദരന്മാരാണെന്ന് തിരിച്ചറിഞ്ഞു.

0
732
ജോണ്‍സണ്‍ ചെറിയാന്‍.
ഹോണോലുലു:അറുപത് വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ യഥാര്‍ത്ഥത്തില്‍ സഹോദരന്മാരാണെന്ന് തിരിച്ചറിഞ്ഞു. അമേരിക്കയിലെ ഹവായിലാണ് എല്ലാവരേയും ഞെട്ടിച്ച സംഭവം നടന്നത്. അലന്‍ റോബിന്‍സണും വാള്‍ട്ടര്‍ മാക്ഫര്‍ലേനും 60 വര്‍ഷമായി സുഹൃത്തുക്കളാണ്. ഹവായിയില്‍ ജനിച്ച ഇരുവരും ആറാം ഗ്രേഡ് മുതല്‍ അടുത്ത കൂട്ടുകാരാണ്.
മാക്ഫര്‍ലേന് തന്റെ അച്ഛന്‍ ആരാണെന്ന് അറിയില്ലായിരുന്നു. അലന്‍ റോബിന്‍സനെ മാതാപിതാക്കള്‍ ദത്തെടുത്തതാണ്. അടുത്തിടെ ഇരുവരും അവരുടെ കുടുംബപശ്ചാത്തലം അന്വേഷിക്കാന്‍ തീരുമാനിച്ചു. ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും നിരവധി തിരച്ചിലുകള്‍ നടത്തിയെങ്കിലും പരാജയം സംഭവിച്ചതിനാല്‍ മാക്ഫര്‍ലേന്‍ ഡി.എന്‍.എ.യുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളില്‍ തിരച്ചില്‍ ആരംഭിച്ചു.
മാക്ഫര്‍ലേന്‍ കണ്ടെത്തുന്ന ഏല്ലാ വിവരങ്ങളും ഞങ്ങള്‍ വ്യക്തമായി പരിശോധിച്ചുവെന്ന് മാക്ഫര്‍ലേനിന്റെ മകള്‍ അറിയിച്ചു. ഒടുവില്‍ ഒരേപോലുള്ള X ക്രോമസോമുകളുള്ള ഒരാളെ കണ്ടെത്തി. അയാളുടെ പേര് റോബി737 എന്നായിരുന്നു. അലന്‍ റോബിന്‍സണിന്റെ ചുരുക്ക പേരാണ് റോബി. തന്റെ കുടുംബത്തെക്കുറിച്ചുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനായി റോബിന്‍സണും അതേ വെബ്സൈറ്റ് ഉപയോഗിച്ചു. അങ്ങനെ ഇരുവര്‍ക്കും ഒരേ ജന്മദിനമാണെന്ന് തിരിച്ചറിഞ്ഞു.
ഈ വിവരങ്ങള്‍ ഇരുവര്‍ക്കും വലിയ അതിശയമാണ് നല്‍കിയത്. കാരണം 60 വര്‍ഷം അടുത്ത കുട്ടുകാരായിരുന്നവര്‍ യഥാര്‍ത്ഥത്തില്‍ സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായി. ഈ വര്‍ഷത്തെ ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമാണ് ഇതെന്നും, ഞങ്ങള്‍ ഈ സന്തോഷം ആഘോഷിക്കാനയി ഒരു യാത്ര പോകുകയാണെന്നും റോബിന്‍സണ്‍ പറഞ്ഞു.

Share This:

Comments

comments