പൃഥ്വിരാജ് ചിത്രം ‘വിമാനം’ ; വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു.

പൃഥ്വിരാജ് ചിത്രം 'വിമാനം' ; വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു.

0
577
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം വിമാനത്തിന്റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു . കഴിഞ്ഞ വെള്ളിയാഴ്ച തീയേറ്ററില്‍ എത്തിയ ചിത്രത്തിന്‍റെ പതിപ്പ് തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് വഴിയാണ് പുറത്തായത്. സംഭവത്തെക്കുറിച്ച്‌ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.
നവാഗതനായ പ്രദീപ് എം. നായര്‍ രചന നിര്‍വഹിച്ച്‌ സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിച്ചത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമ്ബോഴാണ് വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ എത്തിയത്.
 

Share This:

Comments

comments