ഹാർട്ട് അറ്റാക്ക്. (കവിത)

ഹാർട്ട് അറ്റാക്ക്. (കവിത)

0
515
ഷംസു പൂമ. (Street Light fb group)
ആദ്യ ചോദ്യം
നെഞ്ചിൽ ഇടത് ഭാഗത്താണോ വേദന …..?
വിയർപ്പ്.?
ഛർദ്ദി ,ഓക്കാനം…?…
ഇടത് കൈയ്യിലേക്ക് വേദന ?
ഇടത് കൈ തരിപ്പ് ….?
ഇടത് കയ്പ്പലയിൽ വേദന ….?
എല്ലാറ്റിനും
ഉത്തരം ഒന്നായിരുന്നു
ഉണ്ട്
സ്റ്റെതസ്കോപ്പ് അളന്നതിൽ,
മതിവരാതെ….
നെഞ്ചിലെന്തോ പശതേച്ചു…
വയറുകൾ ഘടിപ്പിച്ചു .
തള്ളവിരലിന്ന്
മിന്നുന്ന കുപ്പായവും.
പൊടുന്നനെ
മാലാഖമാർ ഓടുന്നു .
കൂടെ വന്നവരോട് ഡോക്ടർ
സ്വകാര്യം പറയുന്നു .
ബ്ലോക്ക്
മൂന്നെണ്ണം
നിജപ്പെടുത്തി .
പൊടുന്നനെ നീക്കം ചെയ്യണം .
തുക കേട്ട്
അന്ധാളിച്ചവർ,
പരക്കം പായുന്നു .
നടന്ന് വന്നവൻ
ഉരുളുന്ന കട്ടിലിൽ ഉരുളാതെ കിടക്കുന്നു .
വിടരാതെ
വിടർത്തിയ ചുണ്ടിനാൽ
വീട്ടുകാരിക്ക്
വിടാരാത്ത ചിരി കൊടുത്തു .
കലങ്ങിയ കണ്ണിൽ
കനൽക്കട്ട
വീണത് പോലെ .
കാത്ത് ലാമ്പിന്റെ പ്രവേശന കവാടത്തി രികിൽ
ആളി കത്തി .
കാത്ത് ലാമ്പിൽ
വലത്തെ
കൈ നാഡിയിൽ
തിരുകി കയറ്റി
ഇരുമ്പു വയർ .
ഐ സി യു വി ലെ നാലാം നമ്പർ
കട്ടിലിൽ
മാലാഖമാരുടെ
നിരീക്ഷണത്തിൽ രണ്ട് നാൾ .
റൂമിലേക്ക്
മാറ്റപ്പെട്ടപ്പോൾ
പണം
എത്രയെന്ന എന്റെചോദ്യം …?
ഉണ്ട് എന്ന
മറുപടി.
കഴുത്തിലെ
സ്വർണ്ണമാല അപ്രത്യക്ഷമായിരുന്നു …
നിർമ്മിച്ച
ചിരി
പ്രത്യക്ഷത്തിലും .

Share This:

Comments

comments