കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിയെ ആറുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തി.

കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിയെ ആറുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തി.

0
587
ജോണ്‍സണ്‍ ചെറിയാന്‍.
ഭുവനേശ്വര്‍: കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിയെ ആറുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തി. രാധാ സാഹു എന്ന കുട്ടിയെയാണ് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ കളിച്ചുകൊണ്ടിരിക്കവെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. നാട്ടുകാര്‍ അഗ്നിശമനസേനയെ വിവരം അറിയിച്ചു. ഉടന്‍ തന്നെ സംഘം സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
കുഴല്‍ക്കിണറിന് സമീപം 15 അടി ആഴത്തില്‍ കുഴി ഉണ്ടാക്കിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുഴല്‍ക്കിണറുമായി ബന്ധിപ്പിച്ച കുഴിയില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ബാമുറിലും അങ്കുലിലുമുള്ള അഗ്നിശമനസേനാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ ബികെ ശര്‍മ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥരെ ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് അഭിനന്ദനം അറിയിച്ചു.

Share This:

Comments

comments