107 കാരിക്ക്​ പിറന്നാള്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിയെ കാണണം; കാരണം രസകരം.

107 കാരിക്ക്​ പിറന്നാള്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിയെ കാണണം; കാരണം രസകരം.

0
775
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ജന്മദിനത്തില്‍ എല്ലാവര്‍ക്കും ഒാരോ ആഗ്രഹങ്ങളുണ്ടാവും. ഡല്‍ഹിയിലെ 107 കാരിക്ക് പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണണമെന്നായിരുന്നു ആഗ്രഹം. ഇൗ ആഗ്രഹം ട്വിറ്ററിലൂടെ പേരമകള്‍ പങ്ക് വെച്ചതോടെ സമൂഹമാധ്യമങ്ങള്‍ അത് ഏറ്റെടുത്തു.
ഇത് ശ്രദ്ധിച്ച രാഹുലും മറുപടിയുമായി രംഗത്തെത്തി. ‘പ്രിയപ്പെട്ട ദിപാലി നിങ്ങളുടെ മുത്തശിയോട് എെന്‍റ ജന്മദിനാശംസകള്‍ അറിയിക്കുക എെന്‍റ വക സ്നേഹാലിംഗനവും നല്‍കുക’എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കൂടാതെ രാഹുല്‍ നേരിട്ട് ഫോണില്‍ വിളിച്ച്‌ ആശംസകളും അറിയിച്ചു.
 കഴിഞ്ഞ ദിവസമാണ് ദിപാലി എന്ന പെണ്‍കുട്ടി ജന്മദിനം ആഘോഷിക്കുന്ന തെന്‍റ മുത്തശ്ശിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘തെന്‍റ മുത്തശ്ശി ഇന്ന് 107ാം ജന്മദിനം ആഘോഷിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ കാണുക എന്നതാണ് ജന്മദിനത്തില്‍ മുത്തശ്ശിയുടെ ഒരാഗ്രഹം. അതിെന്‍റ കാരണം ചോദിച്ചപ്പോള്‍ രാഹുല്‍ സുമുഖനെന്നായിരുന്നു മറുപടി.
 

Share This:

Comments

comments