അതിസമ്പന്നന്മാരുടെ കൂടെ ലാലേട്ടനും കുഞ്ഞിക്കയും

അതിസമ്പന്നന്മാരുടെ കൂടെ ലാലേട്ടനും കുഞ്ഞിക്കയും

0
756
ജോണ്‍സണ്‍ ചെറിയാന്‍.
മനോഹരമായ മറ്റൊരു വര്‍ഷം കൂടി പടിയിറങ്ങാന്‍ കാത്ത് നില്‍ക്കുകയാണ്. വരാനിരിക്കുന്ന വര്‍ഷത്തിനെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് കഴിഞ്ഞ വര്‍ഷം എങ്ങനെയായിരുന്നെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. അത്തരത്തില്‍ ഫോബ്‌സ് മാഗസീന്‍ പുറത്ത് വിട്ട അതിസമ്പന്ന ഇന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നും രണ്ട് പേരുണ്ട്.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ 100 ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഫോബ്‌സ് പട്ടികയില്‍ മോഹന്‍ലാലിന്റെയും ദുല്‍ഖല്‍ സല്‍മാന്റെയും പേരാണുള്ളത്. നൂറു പേരുടെ പട്ടികയില്‍ മോഹന്‍ലാലിന് 73-ാം സ്ഥാനവും ദുല്‍ഖറിന്റെ 79-ാം സ്ഥാനവുമാണ് കിട്ടിയിരിക്കുന്നത്.
ഈ വര്‍ഷം ഏറ്റവുമധികം പണം വാരിക്കൂട്ടിയ താരങ്ങളായ സമ്പന്നന്മാര്‍ ആരൊക്കെയാണെന്നുള്ള പട്ടിക ഫോബ്‌സ് മാസികയാണ് പുറത്ത് വിട്ടത്. പട്ടികയില്‍ മലയാളത്തില്‍ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഇടം പിടിച്ചിരിക്കുകയാണ്.
പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് സല്‍മാന്‍ ഖാനാണ്. 73-ാം സ്ഥാനത്തെത്തിയ മോഹന്‍ലാലിന്റെ വരുമാനം 11 കോടി രൂപയാണ്. ദുല്‍ഖറിന് 79-ാം സ്ഥാനവുമാണ് കിട്ടിയിരിക്കുന്നത്. 9.23 കോടി രൂപയാണ് ദുല്‍ഖറിന്റെ വരുമാനം.
സൂര്യ, പ്രഭാസ്, വിജയ്, റാണാ ദഗുബതി, ജയം രവി, മഹേഷ് ബാബു, വിജയ് സേതുപതി, അല്ലു അര്‍ജുന്‍ എന്നിങ്ങനെ ഇന്ത്യയിലെ പല താരങ്ങളും ഫോബ്‌സിന്റെ അതിസമ്പന്ന താരങ്ങളുടെ പട്ടികയിലുണ്ട്.
2016 സെപ്തംബര്‍ മുതല്‍ 2017 സെപ്തംബര്‍ വരെ ഒരു വര്‍ഷത്തിനിടെയുള്ള കണക്കാണ് പുറത്ത് വന്നത്. ബോളിവുഡിന്റെ മസില്‍മാനായ സല്‍മാന്‍ ഖാന്റെ വരുമാനം 230 കോടിയാണ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാന്‍ തന്നെയാണുള്ളത്.
സിനിമാ താരങ്ങള്‍ക്ക് പുറമെ ക്രിക്കറ്റ് താരങ്ങളാണ് പട്ടികയിലുള്ളത്. ക്യാപ്റ്റന്‍ വിരാട് കോലി പട്ടികയില്‍ മൂന്നാം സ്ഥാനത്താനുള്ളത്. കോലിയ്‌ക്കൊപ്പം ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും പട്ടികയില്‍ 32-ാം സ്ഥാനത്തുണ്ട്.

Share This:

Comments

comments