ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായി ഇരുപതാം കിരീടം.

ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായി ഇരുപതാം കിരീടം.

0
294
© 2005 David Madison
ജോണ്‍സണ്‍ ചെറിയാന്‍.
റോത്തക്ക് : ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് ഓവറോള്‍ കിരീടം. കേരളം തുടര്‍ച്ചായായി ഇരുപതാം തവണയാണ് ജേതാക്കളാകുന്നത്. 9 സ്വര്‍ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 86 പോയന്റോടെയാണ് കേരളം ജേതാക്കളായത്. ഹരിയാന 53 പോയന്റോടെ രണ്ടാമതായി. മീറ്റിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച്ച കേരളം 2 സ്വര്‍ണവും, ആണ്‍കുട്ടികളുടെ 4 ഗുണം 400 മീറ്റര്‍ റിലേയില്‍ കേരളം രണ്ടാമതുമായി. ഈയിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് നാലാം സ്ഥാനമേ ഉള്ളു.
1500 മീറ്റര്‍ ഓട്ടത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതംമംഗലം മാര്‍ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ അനുമോള്‍ തമ്ബിയുമാണ് ഇന്ന് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ കെ ആര്‍ ആതിരക്കാണ് വെള്ളി. 200 മീറ്റര്‍ ഓട്ടമത്സരത്തില്‍ മണ്ണുത്തി ഡോന്‍ബോസ്കോ സ്ക്കൂളിലെ അശ്വിന്‍ ബി ശങ്കര്‍ വെള്ളി നേടി .
800 മീറ്റര്‍ ഓട്ടത്തില്‍ ആദര്‍ശ് ഗോപി വെള്ളി നേടിയിരുന്നു. 5000 മീറ്റര്‍, 3000 മീറ്റര്‍ ഓട്ടമല്‍സരത്തില്‍ അനുമോള്‍ തമ്ബിക്കും കെ ആര്‍ ആതിരക്കും യഥാക്രമം വെള്ളിയും വെങ്കലവും ലഭിച്ചിരുന്നു.

Share This:

Comments

comments