പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി.

പിണറായിയെ മുഖ്യമന്ത്രി സ്​ഥാനത്തു നിന്ന്​ ഒഴിവാക്കണമെന്ന ഹര്‍ജി തള്ളി.

0
562
ജോണ്‍സണ്‍ ചെറിയാന്‍.
മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിണറായി വിജയനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്ന കോടതി പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് തുടരാന്‍ അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. കേരള സര്‍വ്വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍. നാല് സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ സമാന ആവശ്യം ഉന്നയിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Share This:

Comments

comments