സെന്റ് സ്റ്റീഫന്‍സ് എല്‍.പി. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 22ന്.

സെന്റ് സ്റ്റീഫന്‍സ് എല്‍.പി. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 22ന്.

0
495
സ്റ്റീഫന്‍ ചെട്ടിക്കാന്‍.
ഉഴവൂര്‍: ഉഴവൂരിലെ വിദ്യാലയ മുത്തശ്ഛനായ സെന്റ് സ്റ്റീഫന്‍സ് എല്‍.പി.സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 2017 ഡിസം. 22ന് ഉച്ചകഴിഞ്ഞ് 3ന് സ്‌കൂള്‍ അങ്കണത്തില്‍ ചേരും. ആദ്യമായാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുന്നത്. എല്ലാ സ്‌കൂളുകളിലും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപോള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പൊതു വിദ്യാലയ സംരക്ഷണ യജ്ഞം എന്ന് പേരിട്ടിരിക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി
സംഘടന രൂപീകരിക്കുന്നതിനുള്ള നിര്‍ദേശമടങ്ങിയിരിക്കുന്നത്.
സ്‌കൂള്‍ മാനേജര്‍ റവ.ഫാ. തോമസ് പ്രാലേല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മുന്‍കാല അധ്യാപകര്‍, 108 വര്‍ഷത്തെ ചരിത്രമുള്ള സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, മറ്റ് അഭ്യൂദയ കാംക്ഷികള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കാളികളാവും. സംഗമത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കുന്ന അവകാശി എന്ന നാടകത്തിന്റെ രംഗാവിഷ്‌ക്കാരവും നടക്കും.15

Share This:

Comments

comments