സൃഷ്ടി; സ്ഥിതി;സംഹാരം. (കവിത)

സൃഷ്ടി; സ്ഥിതി;സംഹാരം. (കവിത)

0
571
മധു വി മാടായി.
ശിവമൗലിയിൽ ഗംഗേ നീയുണരുമ്പോൾ
സർവ്വ പാപനാശിനിയാം നിന്നിൽ
മുങ്ങി ഞാൻ നിവരുമ്പോൾ
ബോധ മനസ്സിൻ നെറുകയിൽ നിന്നും
ജ്ഞാനമാം കിളി പാടി
അഹം: ബ്രഹ്മാസ്മി.
ആദിയിലോംകാര ശബ്ദമായുണർന്നു
ജീവന്റെ സ്പന്ദന താളങ്ങൾ
നടരാജ നടനത്തിൽ പ്രപഞ്ചോർജ്ജമുണർന്നു
സർഗ്ഗചേതനയിൽ പ്രകൃതിയുമലിഞ്ഞു !
സൃഷ്ടി സ്ഥിതി സംഹാര ദളങ്ങളായ്
കാലം പ്രകൃതിയെ
പകുത്തെടുത്തു
മുളപൊട്ടി ഇതളണിഞ്ഞു; പൂവിട്ടു കായായ്
കരിഞ്ഞുണങ്ങുന്നു മണ്ണിൽ !

Share This:

Comments

comments